ഔദ്യോ​ഗിക പരിപാടി ഒഴിവാക്കി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നാണ് കളക്ടർ വിട്ട് നിൽക്കുന്നത്. പിണറായി എകെജി സ്കൂളിലെ കെട്ടിട ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി കളക്ടറായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കള്കടർക്ക് നേരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത്. കഴിഞ്ഞ ദിവസം കളക്ടറേറ്ററിലേക്ക് യുവജന സംഘടനകൾ മാർച്ച് നടത്തിയിരുന്നു. ഇന്നലെ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി കളക്ടർ കൂടിക്കാഴ്ച നടത്തി.


Read Also: ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദ​ഗ്ധർ പരിശോധനയാരംഭിച്ചു


അതേസമയം പിപി ദിവ്യക്കെതിരെയുള്ള സൈബർ ‌ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ഭർത്താവ് വിപി അജിത്തിന്റെ പരാതിയിലാണ് നടപടി. 


അതിനിടെ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രം​ഗത്തെത്തി. തൻ്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല.


എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിൻ്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിന് മുൻപേ കൊടുത്തതാണ്. എ‍ഡിഎം എന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താൻ സംശയിക്കുന്നില്ലെന്നും ഗംഗാധരൻ പറഞ്ഞു. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.