നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം, രാജി സന്നദ്ധത അറിയിച്ച് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരും
അഞ്ച് സീറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച കണ്ണൂരിൽ ശക്തമായ തിരിച്ചടിയുണ്ടായി. ഇടുക്കിയിൽ കോൺഗ്രസിന്റെ ശക്തമായ കോട്ടകളിൽ വരെ ഇടതുപക്ഷം മികച്ച വിജയമാണ് നേടിയത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി (Satheesan Pacheni). അഞ്ച് സീറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച കണ്ണൂരിൽ ശക്തമായ തിരിച്ചടിയുണ്ടായി. അതുപോലെ തന്നെ ഇരിക്കൂറിലും പേരാവൂരും പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മറിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.
ഇടുക്കിയില്‍ രാജി സന്നദ്ധത അറിയിച്ച് ഡിസിസി അധ്യക്ഷന്‍ ഇബ്രാംഹിംകുട്ടി കല്ലാര്‍ രംഗത്തെത്തി. സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പുതിയ തലമുറക്ക് കടന്നുവരാനുള്ള ചിന്താധാരയാണ് പാര്‍ട്ടിയിലുണ്ടാകേണ്ടതെന്നും ഇബ്രാംഹിം കുട്ടി കല്ലാര്‍ പറഞ്ഞു. ഇടുക്കിയിൽ (Idukki) കോൺഗ്രസിന്റെ ശക്തമായ കോട്ടകളിൽ വരെ ഇടതുപക്ഷം (LDF) മികച്ച വിജയമാണ് നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ രാജിസന്നദ്ധത അറിയിച്ചത്.
ALSO READ: വി.ഡി സതീശനും,കെ സുധാകരനും വരുമോ? കോൺഗ്രസ്സിനെ രക്ഷിക്കാൻ
അതേസമയം എഐസിസിയും നേതൃനിരയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. പുതുതലമുറ കടന്നുവരണമെന്നാണ് നിര്‍ദേശം. കൂടാതെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധനാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...