കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ കോടതി നടത്തിയിരിക്കുന്നത് ​ഗുരുതര നിരീക്ഷണങ്ങൾ. എഡിഎമ്മിനെ പ്രതി അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായി. ഇതിൽ മനംനൊന്ത് മറ്റുവഴികൾ ഇല്ലെതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് തന്നെ ക്ഷണിക്കാത്ത പരിപാടിക്ക് പിപി ദിവ്യ എത്തിയത്. മരണത്തിൽ ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോ​ഗിച്ച് പ്രതി കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.


ALSO READ: ആ​ഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം; ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്റെ ഭാര്യ


കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ദിവ്യ പരിപാടിയിൽ പങ്കെടുത്തത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷൻ വാദവും പ്രതിഭാ​ഗം ഹാജരാക്കിയ സിഡിയിൽ പ്രസം​ഗം ഭാ​ഗികമായി മറച്ചുവച്ചെന്ന വാദവും കോടതി അം​ഗീകരിച്ചു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാ​ഗത്തിന് സാധിച്ചില്ലെന്നും 38 പേജുള്ള വിധിപകർപ്പിൽ പറയുന്നു.


എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. യാത്രയയപ്പ് യോ​ഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണ് നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കേസിൽ വ്യക്തമാക്കുന്നത്. പോലീസിന് ലഭിച്ച മൊഴികളും ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണകുറ്റം ശരിവയ്ക്കുന്നവയായിരുന്നു.


ALSO READ: ദിവ്യക്ക് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യമില്ല


യാത്രയയപ്പ് യോ​ഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും മൊഴി നൽകിയിരുന്നു. എഡിഎമ്മിനെ അപമാനിക്കാൻ ആസൂത്രണം ചെയ്താണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ദിവ്യ ആ അധികാരം ദുരുപയോ​ഗം ചെയ്ത് എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.


ഭീഷണിയുടെ സ്വരത്തിൽ ദിവ്യ പറഞ്ഞ വാചകൾ എഡിഎമ്മിനെ സമ്മർ‍ദ്ദത്തിലാക്കുന്നതായിരുന്നു. കളക്ടറേറ്റിലെ യോ​ഗത്തിലേക്ക് എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാനാണ് ദിവ്യ എത്തിയതെന്ന് ആരും കരുതിയിരുന്നില്ല. അതുവരെ പ്രസന്നമായിരുന്ന സദസ് ദിവ്യയുടെ പ്രസം​ഗത്തിന് ശേഷം മൂകമായെന്ന് ജീവനക്കാർ മൊഴി നൽകിയിരുന്നു. ദിവ്യയുടെ പ്രവൃത്തികളാണ് എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.