പത്തനംതിട്ട: പിപി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുള്ള കോടതി വിധിയിൽ ആശ്വാസമെന്ന് നവീൻ ബാബുവിന്റെ കുടുംബം. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. വിധിയിൽ ആശ്വാസമെന്ന് നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇതുവരെയും പിപി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ അത്തരമൊരു നീക്കം ഉണ്ടാകുകയോ ചെയ്തിട്ടില്ല. ബന്ധുക്കൾ എത്തുന്നതിന് മുൻപേ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയെന്നും നവീന്റെ മരണത്തിൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മഞ്ജുഷ വ്യക്തമാക്കി.


ALSO READ: ദിവ്യക്ക് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യമില്ല


നവീൻ ബാബുവിന്റെ മരണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മഞ്ജുഷ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെയും കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും മഞ്ജുഷ തുറന്നടിച്ചു. ദിവ്യയെ ഇതിനകം അറസ്റ്റ് ചെയ്യാമായിരുന്നു. പോലീസിന്റെ ഭാ​ഗത്ത് നിന്ന് അത്തരമൊരു നടപടി ഇതുവരെയും ഉണ്ടായിട്ടില്ല. യാത്രയയപ്പ് യോ​ഗത്തിൽ അത്തരമൊരു പരാമർശം പാടില്ലെന്ന് പറഞ്ഞ് കളക്ടർക്ക് ഇടപെടാമായിരുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി വീഡിയോ പകർത്തി. ഇതിലും കളക്ടർ ഇടപെട്ടില്ല. 


തന്റെ ഭർത്താവയതുകൊണ്ട് പറയുന്നതല്ലെന്നും റവന്യൂ വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ആളാണ് നവീൻ ബാബുവെന്നും മഞ്ജുഷ പറഞ്ഞഉ. മേലുദ്യോ​ഗസ്ഥർക്ക് അദ്ദേഹത്തെക്കുറിച്ചറിയാം. ദിവ്യ ഐഎഎസും പിബി നൂഹ് ഐഎഎസും ഉൾപ്പെടെയുള്ളവർ അതുകൊണ്ടാണല്ലോ അനുഭവങ്ങൾ പങ്കുവച്ചത്. ഫയൽ എല്ലാം കൃത്യമായി നോക്കി നൽകുന്ന ആളാണ്.


പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. യാത്രയയപ്പ് യോ​ഗത്തിൽ ഇത്തരം ഒരു സംഭവം ഉണ്ടായതിന്റെ വിഷമം ഫോണിൽ പറഞ്ഞപ്പോഴാണ് ഫയലിന്റെ കാര്യം പറഞ്ഞത്. മനപ്പൂർവം ഫയൽ വൈകിപ്പിച്ചിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. സ്വാഭാവിക നടപടികളുടെ കാലതാമസം മാത്രമാണുണ്ടായത്. ജീവനൊടുക്കിയതാണെങ്കിൽ ആത്മഹത്യാകുറിപ്പ് ഉണ്ടാകേണ്ടത് ആയിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.