ADM Naveen Babu Death: `നവീൻ തകർന്നപ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു, പെട്ടെന്ന് ഇങ്ങനെ ഒരു മൊഴി ഉണ്ടായതിന്റെ കാരണമാണ് മനസ്സിലാവാത്തത്`
Kannur Former ADM Naveen Babu: അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവും ഇല്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും കളക്ടർ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
പത്തനംതിട്ട: നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ വീഡിയോയിലെ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്കാര ചടങ്ങിന് വരേണ്ടതില്ലെന്ന് പറഞ്ഞതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തന്റെ ഭർത്താവ് തകർന്നിരിക്കുമ്പോൾ കളക്ടർ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആശ്വസിപ്പിക്കാൻ പോലും കളക്ടർ തയ്യാറായില്ല.
കളക്ടറുമായി സൗഹൃദമില്ലായിരുന്നുവെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മഞ്ജുഷ പറഞ്ഞു. അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവും ഇല്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും കളക്ടർ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
ALSO READ: എഡിഎം നിരപരാധി, ദിവ്യയെത്തിയത് ക്ഷണിക്കാതെ; റവന്യൂവകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
പെട്ടെന്ന് ഇങ്ങനെ ഒരു മൊഴി ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. പിപി ദിവ്യക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തയാണെന്നും നവീന്റെ ഭാര്യ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പിപി ദിവ്യ ആരോപണം ഉന്നയിച്ച കേസിൽ എഡിഎം നവീൻ ബാബുവിന് എതിരെ തെളിവില്ലെന്ന് വ്യക്തമാക്കി ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു.
മന്ത്രി കെ രാജനാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. നവീന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് വകുപ്പുതലത്തിൽ അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള തെളിവെടുപ്പിന്റെ ഭാഗമായുള്ള സാക്ഷിമൊഴികളും വിശദീകരണവുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയയപ്പിനുശേഷം തന്റെ ചേംബറിലെത്തി നവീൻ ബാബു തെറ്റുപറ്റിയെന്നു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ALSO READ: 'കളക്ടർ നുണപറയുന്നു'; നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
എന്ത് ഉദ്ദേശിച്ചാണ് തെറ്റുപറ്റിയതായി കളക്ടർ പറഞ്ഞതെന്നതിനെക്കുറിച്ച് വിശദീകരണമില്ല. മൊഴിയെടുക്കൽ എന്നനിലയിലല്ല, കളക്ടറുടെ വിശദീകരണക്കുറിപ്പാണ് റിപ്പോർട്ടിൽ ഉള്ളടക്കമായി ചേർത്തിട്ടുള്ളത്. പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നത് അടക്കമുള്ള സംഘാടകരുടെ വിശദീകരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.