കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുടിയാന്‍മല ഇരിട്ടി സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരിട്ടി സ്വദേശി ബവിന്‍, തളിയില്‍ സ്വദേശി അക്ഷയ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുടിയാന്‍മല സ്വദേശി കെ.ടി. അബ്ദുള്‍ സമദ് എന്നയാളെ പോലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.


ഇതോടോപ്പം തന്നെ പെണ്‍കുട്ടിയേയും സഹപാഠിയേയും പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ താളികാവ് യൂണിറ്റ് സെക്രട്ടറി രാംകുമാര്‍ എന്നയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. 19 പേരുള്‍പ്പെട്ട പ്രതിപ്പട്ടികയില്‍ കഴിഞ്ഞ രണ്ട് ദിവസമായി 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ബാക്കിയുള്ള മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.


ഇവരുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ച് നിലവിലെ മേല്‍വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും.