കണ്ണൂർ: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിയുടെ തലക്ക് പരുക്കേറ്റു. മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെ വൈകീട്ട് 5 മണിക്കാണ് കല്ലേറുണ്ടായത്.കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എടക്കാടിനും കണ്ണൂരിനും ഇടയിലായിരുന്നു സംഭവം. S10 കോച്ചിൽ 49 ാം   നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ഏറ് കൊണ്ട ഉടൻ കുട്ടി നിലവിളിച്ചതോടെയാണ് യാത്രക്കാർ കാര്യമറിയുന്നത്. ഉടൻ ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി.


കുട്ടി പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോയമ്പത്തൂർ-പാലക്കാട് റൂട്ടിലായിരുന്നു നേരത്തെ ഇത്തരത്തിലുള്ള കല്ലേറ് സ്ഥിരമായി ഉണ്ടായിരുന്നത്. ഇത്തരത്തിൽ ഏറ് കൊണ്ട് കാഴ്ച പോയവർ വരെയുമുണ്ട്.


പലപ്പോഴും ഇതിനെ സംബന്ധിച്ചുള്ള അന്വേഷണം എവിടെയും എത്താറില്ലെന്നതാണ് സത്യം. റെയിൽവേ ആക്ട് സെക്ഷൻ 153,154 പ്രകാരം ട്രെയിന് കല്ലെറിഞ്ഞാൽ അഞ്ച് വർഷം വരെ തടവോ, പിഴയോ ലഭിക്കാവുന്നതാണ്. ഇത് ഗുരുതരമായ കുറ്റമായി തന്നെ കണക്കാക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ