Kannur University : കണ്ണൂർ സർവകലാശാല നാളെത്തെ പരീക്ഷകൾ എല്ലാം മാറ്റിവച്ചു
Kannur University News : കൂടാതെ ജൂലൈ പത്തിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളും കണ്ണൂർ യൂണിവേഴ്സിറ്റി അധികൃതർ മാറ്റിവെച്ചു.
കണ്ണൂർ : കനത്ത മഴയെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കണ്ണൂർ, കാസർകോട് ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവകലാശാല പരീക്ഷകൾ മാറ്റി വച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
കൂടാതെ ജൂലൈ പത്തിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളും കണ്ണൂർ യൂണിവേഴ്സിറ്റി അധികൃതർ മാറ്റിവെച്ചിട്ടുണ്ട്. ബലി പെരുന്നാൾ ദിനം പരീക്ഷ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർവകലാശാല അധികൃതർ പരീക്ഷ മാറ്റിവച്ചതായി ഇന്നലെ ബുധാനാഴ്ച അറിയിപ്പ് ഇറക്കിയത്.
ALSO READ : MG University : എംജി സർവകലാശാല നാളെ നടത്താനിരുന്നു പരീക്ഷകൾ എല്ലാം മാറ്റിവച്ചു
പത്തിന് രാവിലെ നടത്താൻ തീരുമാനിച്ചിരുന്ന എംഎ ഇംഗ്ലീഷ്, എം എസ് സി ജ്യോഗ്രഫി എന്നീ പരീക്ഷകൾ ജൂലൈ 11ന് നടത്തും. പത്താം തിയതി ഉച്ചയ്ക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്ന എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം എസ് സി കെമിസ്ട്രീ പരീക്ഷകൾ ജൂലൈ 12ലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എംജി യൂണിവേഴ്സിറ്റിയും ജൂലൈ ഏഴാം തിയതിലെ പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.