തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിലേക്കുള്ള അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി ചാൻസിലർ എന്ന പദവി ഉപയോഗിച്ചാണ് ഗവർണർ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. ചട്ടങ്ങൾ മറികടന്നാണ് പ്രിയ വർഗീസിന്റെ നിയമനം എന്ന ആരോപണവും വിമർശനങ്ങളും നിലനിൽക്കവെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ കണ്ണൂർ സർവകലാശാല വൈ കാരണം കാണിക്കൽ നോട്ടീസും ഗവർണർ നൽകി. വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് നോട്ടീസ് നൽകുകയും ചെയ്തു.കണ്ണൂർ സർവകലാശാല ചട്ടം 1993 7(3) പ്രകാരമാണ് ഗവർണറുടെ നടപടി. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി പട്ടികയിൽ ഒന്നാം റാങ്ക് നേടിയത് സ്വജനപക്ഷപാതമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. 


ALSO READ : എംജി സർവകലാശാലയിൽ പിജി പ്രൈവറ്റ് രജിസ്ട്രേഷനിൽ 91 ശതമാനം പേരും തോറ്റു; അസാധാരണമായൊന്നുമില്ലെന്ന് സർവകലാശാല


കണ്ണൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള തീരുമാനം അരമണിക്കൂറിനുള്ളിൽ അറിയാമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞതിന് ശേഷമാണ് സ്റ്റേ നടപടി. താൻ ചാൻസലറായിരിക്കുമ്പോൾ സ്വജനപക്ഷപാതം അനുവദിക്കില്ലയെന്ന് ഗവർണർ  പറഞ്ഞു. 


തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നൽകാതെ താൽക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാൽ ജൂലൈയിൽ കൂടിയ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി. 


ALSO READ : മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു; വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും


യുജിസി ചട്ടങ്ങൾ പൂർണമായും അവഗണിച്ചായിരുന്നു പ്രിയയ്ക്ക് നിയമനം നൽകിയതെന്ന് ആരോപണം ഉയർന്നു. പ്രിയയ്ക്ക് എട്ട് വർഷം പോലും അധ്യാപനത്തിൽ മുൻ പരിചയമില്ലെന്ന കണ്ടെത്തിയതിനെ തുടർന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നിവേദനം നൽകുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.