Kannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതി
Kannur Robbery: ഒരു വർഷം മുമ്പ് കീച്ചേരിയിൽ സമാനരീതിയിൽ നടന്ന മോഷണക്കേസിലും ലിജീഷ് പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കണ്ണൂർ: വളപട്ടണത്ത് അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി പിടിയിൽ. അഷ്റഫിന്റെ അയൽവാസിയായ ലിജീഷ് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വെൽഡിങ് തൊഴിലാളിയാണിയാൾ.
കവർച്ച ചെയ്ത ആഭരണങ്ങളും പണവും ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം ലിജീഷിന്റെ ആദ്യത്തെ മോഷണമല്ല ഇതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് കീച്ചേരിയിൽ സമാനരീതിയിൽ നടന്ന മോഷണക്കേസിലെ പ്രതിയാണ് ലിജീഷെന്ന് അന്വേഷണ സംഘം കണ്ടെത്തി. കീച്ചേരിയിലെ മോഷണത്തിൽ പ്രതിയെ പിടി കൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ അന്ന് ശേഖരിച്ച വിരലടയാളവും ലിജീഷിന്റെ വിരലടയാളവും ഒത്ത് നോക്കിയപ്പോൾ സാമ്യമുള്ളതായി വ്യക്തമായി.
Read Also: തമിഴ്‌നാട്ടിൽ കനത്ത മഴക്ക് പിന്നാലെ ഉരുൾപ്പൊട്ടൽ, 3 വീടുകൾ മണ്ണിനടിയിൽ!
അഷ്റഫുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
ഞായറാഴ്ച പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് ലിജീഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 20നായിരുന്നു കവർച്ച നടന്നത്. അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവുമാണ് മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയിരുന്ന സമയത്തായിരുന്നു കവർച്ച.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.