ഡല്‍ഹി:ജൂലായ്‌ 26 ന് കാര്‍ഗില്‍ വിജയ്‌ ദിവസ് വ്യത്യസ്തമായാണ് പല സംഘടനകളും ആചരിക്കുന്നത്,ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളുടെ 
കൂട്ടായ്മ യായ യുവ കൈരളി സൗഹൃദ വേദി  'ഇന്ത്യൻ നയതന്ത്രം';കാർഗിൽ മുതൽ ഗാൽവാൻ  വരെ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുകയാണ്.
സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർഥിക്ഷേമവും മുഖമുദ്രയാക്കി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർത്ഥി കൂട്ടായ്മയാണ് യുവ കൈരളി സൗഹൃദവേദി. ഡൽഹിയിലേയും എൻ.സി.ആറിലേയും വിവിധ കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന-പഠനേതര സൗകര്യങ്ങൾ ഒരുക്കുന്നതിലും അതോടൊപ്പം ദേശീയതയിലൂന്നിയ സാമൂഹ്യ വിദ്യാഭ്യാസ കാഴ്ചപ്പാടുള്ള ഒരു യുവസമൂഹത്തെ വാർത്തെടുക്കുന്നതിലും ഈ കൂട്ടായ്മ എന്നും പ്രതിജ്ഞാബദ്ധമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവാക്കൾക്ക് വിവിധ സാമൂഹ്യ വിഷയങ്ങൾ തുറന്ന മനസ്സോടെ ചർച്ച ചെയ്യാനുള്ള വേദികൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടായ്മ 
വെബിനാര്‍ സംഘടിപ്പിക്കുന്നത്,


"ഇന്ത്യൻ നയതന്ത്രം:  കാർഗിൽ മുതൽ ഗാൽവാൻ വരെ" എന്ന വിഷയത്തിൽ പ്രഗത്ഭർ നേതൃത്വം കൊടുക്കുന്ന വെബിനാറാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.


രാജ്യത്തിന്‍റെ  കാർഗിൽ വിജയം അനുസ്മരിക്കുന്ന ഈ അവസരത്തിൽ ജൂലായ്‌ 26 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിക്കായുള്ള 
രജിസ്ട്രേഷന്‍ ആരംഭിച്ചു.


Also Read:ഡല്‍ഹിയിലെ കോളേജുകളില്‍ ബിരുദ പഠനം ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി യുവകൈരളി സൗഹൃദ വേദി!


പൂർവ്വസൈനിക് സേവാ പരിഷത്  അധ്യക്ഷൻ ക്യാപ്റ്റൻ ഗോപകുമാർ,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജികെ സുരേഷ് ബാബു,ശബരീഷ്,
ദേവിക ഉണ്ണി,ഐശ്വര്യ രാജു എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.9400572114,8943259493,7907782180 എന്നീ നമ്പറുകളില്‍
ബന്ധപെട്ട് വെബിനാറില്‍ പങ്കെടുക്കുന്നതിനായി രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.