തിരുവനന്തപുരം: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട പിടി ഉഷയെയും കെ കെ രമ എംഎൽഎയും കുറിച്ച് എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷക്കെതിരെ കരീം നടത്തിയ പരാമർശം തെറ്റാണ്. അത് പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ജനങ്ങളുടെ പിന്തുണയോടെ ജയിച്ചുവന്ന കെ കെ രമയെ അപമാനിച്ചതും തെറ്റാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതും പിൻവലിച്ച് മാപ്പ് ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സംഘ്പരിവാറിന് അനുകൂലമായി പെരുമാറുന്നവർക്ക് പാരിതോഷികങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു പി ടി ഉഷയുടെ രാജ്യസഭാ അംഗത്വത്തെ കുറിച്ച് കരീമിന്റെ അധിക്ഷേപം. കെ കെ രമയുടെ എംഎൽഎ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിന്റെ പാരിതോഷികമാണെന്നും കരീം പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.