Karippur gold smuggling case: അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതിയിട്ടതായി പൊലീസ്
അറസ്റ്റിലായ പ്രതി റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായത്
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ (Karippur gold smuggling case) അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പൊലീസ്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊല്ലാനായിരുന്നു നീക്കം. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് (Police) കേസ് രജിസ്റ്റർ ചെയ്തു. സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതി റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായത്. ഇത് സംബന്ധിച്ച തെളിവുകൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
റിയാസിന്റെ മൊബൈൽ ഫോണിൽ നിന്നും ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് (Investigation team) ലഭിച്ചിട്ടുണ്ട്. ഫോണിൽ നിന്നും നീക്കം ചെയ്ത സന്ദേശങ്ങൾ റിക്കവർ ചെയ്ത് പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കയച്ച സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്.
ALSO READ: Karippur gold smuggling case: അർജുൻ ആയങ്കിയുടെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി
രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചിലവഴിക്കാമെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുമുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചത്. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞാണ് സന്ദേശം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് റിയാസിനെതിരെ കേസെ് എടുത്തിട്ടുണ്ട്.
കരിപ്പൂർ സ്വർണ്ണക്കവർച്ചാ ആസൂത്രണക്കേസിലാണ് റിയാസ് അടക്കമുള്ളവർ അറസ്റ്റിലായത്. റിയാസിന് മുഖ്യപ്രതി സൂഫിയാനുമായും വിദേശത്ത് നിന്നും സ്വർണ്ണം കടത്തുന്നവരുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ സ്വർണ്ണം തുടർച്ചയായി തട്ടിക്കൊണ്ടു പോയതോടെയാണ് റിയാസ് അടങ്ങുന്ന കൊടുവള്ളി സംഘം കരിപ്പൂരിലെത്തിയത്. രാമനാട്ടുകര വാഹനാപകടത്തെ തുടർന്നാണ് സ്വർണ്ണക്കടത്തിലെ (Gold smuggling) ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...