ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ (Hajj Embarkation Centres) പട്ടികയിൽ ഇത്തവണയും കരിപ്പൂർ വിമാനത്താവളമില്ല (Karipur Airport). കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് (Covid) മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ള മലബാർ ജില്ലകൾക്ക് കൂടുതൽ സൗകര്യപ്രദമായ കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കഷേൻ പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരി​ഗണിച്ചില്ല. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. 


Also Read: Hajj 2021: ഈ വർഷത്തെ ഹജ്ജിന് വേണ്ടി ലഭിച്ചത് 5.4 ലക്ഷം അപേക്ഷകൾ 


അതേസമയം, ഹജ്ജ് തീർത്ഥാടനത്തിനുള്ള മാർഗ്ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീർത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. 


രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്കാകും യാത്രയ്ക്ക് അനുമതി. ‌ഡിജിറ്റൽ ഹെൽത്ത് കാർഡ് അടക്കം നൽകും. ആരോഗ്യപരിരക്ഷയ്ക്ക് ഇ മസീഹ പദ്ധതിയുണ്ടാകും. തീർഥാടകരുടെ പ്രായം, ആരോഗ്യസ്ഥിതി, താമസം എന്നിവയിൽ കർശന നിയന്ത്രണങ്ങളുണ്ട്. തീർഥാടനത്തിനുള്ള സാധനങ്ങൾ സൗദിയിൽ നിന്ന് വാങ്ങാതെ ഇന്ത്യയിൽ നിർമിച്ചവ കുറ‍ഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. 


Also Read: Saudi Arabia: വിദേശ തീർഥാടകർക്ക് ഇത്തവണ ഹജ്ജിന് അവസരമില്ല; സൗദിയിലുള്ള 60,000 പേ‍‍‍ർക്ക് മാത്രം അവസരം


സബ്സിഡി ഒഴിവാക്കിയെങ്കിലും അധികച്ചെലവുണ്ടാകില്ല. പുരുഷ സഹയാത്രികനില്ലാതെ യാത്രചെയ്യാൻ നേരത്തെ അനുമതി തേടിയ സ്ത്രീകളുടെ അപേക്ഷകൾ വീണ്ടും പരിഗണിക്കും. സഹയാത്രികനില്ലാതെ യാത്രചെയ്യുന്ന സ്ത്രീകളെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കി. 


കോവിഡ് സാഹചര്യം കണക്കിലെടുത്ത് സൗദിക്ക് പുറത്തുള്ളവർക്ക് നേരത്തെ തീർഥാടനം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ തവണ ബലിപെരുന്നാളിന് സൗദിയിൽ താമസിക്കുന്ന പ്രവാസി മലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഹജ്ജ് തീർത്ഥാടനത്തിൻറെ ഭാഗമായത്. മിനായിലെ കല്ലേറ് കർമ്മത്തിന് അണുവിമുക്തമാക്കിയ കല്ലുകളാണ് ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകിയത്. അകലം പാലിച്ചാണ് കല്ലുകളെറിയാൻ അനുമതി നൽകിയതെന്നതിനാൽ ഏറെ വൈകിയാണ് കഴിഞ്ഞ തവണ ചടങ്ങുകൾ പൂർത്തിയായത്


ആറ് ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ കാലത്ത് കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലായിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളിലും കൊവിഡ് നിയന്ത്രണങ്ങളോടെ പെരുന്നാൾ നമസ്കാരം നടന്നു. ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ നമസ്കാരം വീടുകളിൽ ചുരുങ്ങി. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് അനുമതി നൽകിയിരുന്നു. യുഎഇയിൽ ഈദ്ഗാഹുകളിൽ പരസ്പരം ആലിംഗനം ചെയ്യുന്നതും ഹസ്താദാനം നടത്തുന്നതും വിലക്കിയിരുന്നു. 


ഇത്തവണ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ കഴിഞ്ഞ തവണത്തേത് പോലെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ലെന്നാണ് ഹ‍ജ്ജ് (Hajj) മന്ത്രാലയത്തിൻറെ വിലയിരുത്തൽ. എന്നിരുന്നാലും കർശന ചട്ടങ്ങളോടെയും വിപുലമായ സജ്ജീകരണങ്ങളോടെയും തന്നെയാകും ഇത്തവണയും ഹജ്ജ് നടപടികൾ പൂർത്തീകരിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക