കോഴിക്കോട്: കരിപ്പൂർ - ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. രാവിലെ കോഴിക്കോട് നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ തട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. ഇതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റിനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദമാമിലേക്ക് ഇന്നലെ, ഫെബ്രുവരി 24ന് രാവിലെ 09:44 ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. ഇതേ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം ലാൻഡിം​ഗ് തിരുവന്തപുരത്തേക്ക് മാറ്റുകയായിരുന്നു. 


Also Read: KSRTC: കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കൽ പദ്ധതി; അന്‍പത് വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക‌ തയ്യാറാക്കി


 


ലാന്‍ഡ് ചെയ്യുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയര്‍പോര്‍ട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധന ഭാരം കുറച്ച ശേഷമാണ് വിമാനം നിലത്തിറക്കിയത്. 182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 12.15ന് വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. അധികൃതരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് യാത്രക്കാരെ അതേ വിമാനത്തില്‍ തന്നെയാണ് ദമാമിലേക്ക് കൊണ്ടുപോയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.