കോഴിക്കോട്:  കരിപ്പൂരിൽ ഇന്നലെ നടന്ന വിമാനദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി. മുരളീധരൻ കരിപ്പൂരിലെത്തി.  മുഖ്യമന്ത്രിയും ഗവർണ്ണറും കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കരിപ്പൂരിലുണ്ടായത് മംഗലാപുരത്തിന് സാമാന അപകടം? 


ന്യുഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് കേന്ദ്രമന്ത്രി മുരളീധരൻ കോഴിക്കോട്ടെത്തിയത്.  കോഴിക്കോട് മെഡിക്കൽ കോളേജ്, ബേബി മെമ്മോറിയൽ ആശുപത്രി, മിംസ് ആശുപത്രി എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം ഇന്ന് വെളുപ്പിന് വിമാനാപകടം നടന്ന കരിപ്പൂർ എയർപോർട്ടിലെത്തി. അപകടസ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിലയിരുത്താനുമായിട്ടാണ് കരിപ്പൂരിലെത്തിയിട്ടുള്ളത്‌. അപകടത്തിൽപ്പെട്ട് പരിക്കേറ്റ യാത്രക്കാരെയും കുടുംബത്തെയും നേരിൽ സന്ദർശിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രമന്ത്രി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 



തിരുവനന്തപുരത്തുനിന്നും പ്രത്യേക വിമാനത്തിൽ ഏതാണ്ട് 9 മണിയോടെ മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലെത്തും എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.  കൂടാതെ Air India യുടെ 3 വിമാനങ്ങൾ യാത്രക്കാർക്ക് വേണ്ട സഹായസാധനങ്ങളും അന്വേഷണ സംഘവുമായി മുംബൈയിൽ നിന്നും പുറപ്പെട്ടതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.  


കരിപ്പൂരിൽ നടന്ന വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.  ഇതിനിടയിൽ മരിച്ച ഒരാൾക്ക് കോറോണ ബാധ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത  റിപ്പോർട്ടുകളും ഉണ്ട്