Kochi: കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കോടതി തള്ളി. അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു  കസ്റ്റംസ് ആവശ്യപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അര്‍ജുന്‍ ആയങ്കിയേയും  (Arjun Ayanki) ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു.


ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിഅവസാനിച്ചതിനെ  തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയിരുന്നു.


അര്‍ജുന്‍ ആയങ്കിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്നും  കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട് എന്നും കസ്റ്റംസ്  (Customs) കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍,   എന്നാല്‍ ഈ അപേക്ഷ കോടതി തള്ളുകയായിരുന്നു.  വീണ്ടും കസ്റ്റഡി അനുവദിക്കേണ്ടതിന്‍റെ  ആവശ്യകത  വ്യക്തമായി ബോധിപ്പിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്നാണ് കോടതി പ്രതികരിച്ചത്. 


അതേസമയം, കസ്റ്റംസ്  കസ്റ്റഡിയിലായിരിക്കെ  തനിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നതായി അര്‍ജുന്‍   ആയങ്കി കോടതിയില്‍ പറഞ്ഞു. നഗ്നനാക്കി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും  അര്‍ജുന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് രണ്ടാം ദിവസമായിരുന്നു മര്‍ദ്ദനമെന്നും  അഞ്ചാം നിലയിലുള്ള കസ്റ്റംസ്  സൂപ്രണ്ടിന്‍റെ  മുറിയില്‍ വെച്ചാണ് മര്‍ദനമുണ്ടായത് എന്നും അര്‍ജുന്‍ ആയങ്കി കോടതിയില്‍ പറഞ്ഞു. 
 


Also Read: Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും


കൂടാതെ,  അര്‍ജുന്‍ ആയങ്കിയും ഭാര്യയും നല്‍കിയ മോഴികളിലും  വൈരുദ്ധ്യമെന്ന് കസ്റ്റംസ് പറയുന്നു.  കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍  ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്‍റെ  അമ്മ  പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.