ബംഗളൂരു: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു കർണാടക സർക്കാർ. കർണാടക വനമന്ത്രിയായ ഈശ്വർ ഖന്ദ്രയാണ് 15 ലക്ഷം തുക പ്രഖ്യാപിച്ചത്. ബേലൂർ മഖ്ന എന്ന പേരിലുള്ള കാട്ടാനയാണ് അജീഷിനെ ആക്രമിച്ചത്. മാസങ്ങൾക്ക് മുമ്പേ കർണാടക വനം വകുപ്പ് തുരത്തിയ മോഴയാനയാണ് ബേലൂർ മഖ്ന.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് കർണാടക സർക്കാർ നൽകിവരുന്ന ധനസഹായം ആണ് ഈ 15 ലക്ഷം. അജീഷിനെ കർണാടക സ്വദേശിയായ കണക്കാക്കി കൊണ്ടാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച വനംമന്ത്രി ഈശ്വർഖന്ദ്ര പറഞ്ഞു.


ALSO READ: വയനാട്ടിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി


കഴിഞ്ഞ ഫെബ്രുവരി 10നായിരുന്നു അജീഷ് വീട്ടുമുറ്റത്ത് വച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലിയും 10 ലക്ഷം രൂപയും മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കും എന്നായിരുന്നു സംസ്ഥാന സർക്കാർ വാഗ്ദാനം നൽകിയത്. എന്നാൽ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്. അതേസമയം ആനയെയും മയയ്ക്കു വെടിവെച്ച് പിടിക്കാനായി വനം വകുപ്പ് നടത്തിയ ദൗത്യങ്ങൾ എല്ലാം പരാജയപ്പെട്ടു. ആന കർണാടകയുടെ ഉൾവനത്തിലേക്ക് പോവുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.