ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായി മാറിയ അക്ഷര മുത്തശ്ശി കാർത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമാണ് കാർത്യായനിയമ്മ. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. 2017ൽ ഏകദേശം 40,000 ത്തോളം പേർ എഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് വാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാരും ആദരിച്ചിരുന്നു. 96ാമത്തെ വയസിലാണ് കാർത്യായനിയമ്മ പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയത്. പിന്നീട് 2018 മാർച്ച് 8 വനിതാ ദിനത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കയ്യിൽ നിന്നും നാരി ശക്തി പുരസ്കാരവും നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.