തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബാധ്യത രേഖപ്പെടുത്തിയതിൽ അപാകതയെന്ന ആരോപണവുമായി ഹർജിക്കാരൻ. 300 കോടി രൂപയുടെ തട്ടിപ്പിൽ റവന്യൂ വകുപ്പ് കണ്ടു കെട്ടുന്നത് 125. 83 കോടി രൂപ മാത്രമാണ്. സിപിഎം ഭരണസമിതിക്കായി തട്ടിപ്പിന്റെ വ്യാപ്തി വെട്ടിക്കുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചു. മുൻ ഭരണസമിതിയിലെ 25 പേരിൽ നിന്നായി 125.83 കോടി രൂപ ഈടാക്കാൻ സഹകരണ ജോയന്റ് രജിസ്റ്റാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഉത്തരവിട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സീനിയർ ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ബാങ്കിൽ 300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. പ്രത്യക്ഷമായി തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് മേലുള്ള ബാധ്യത 125 കോടി രൂപ മാത്രമായി ഇത് ഒരുക്കുകയായിരുന്നു. ഇവർ തട്ടിപ്പിലൂടെ സ്വത്ത് നേടിയെന്ന് തെളിവ് കണ്ടെത്താനായത് ഈ തുകയ്ക്ക് മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം.


2014 മുതൽ കരുവന്നൂരിൽ രണ്ട് സിപിഎം ഭരണസമിതികളുടെ നേതൃത്വത്തിൽ വൻതോതിൽ വായ്പാ–നിക്ഷേപ തട്ടിപ്പുകൾ നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച്  കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും മാത്രമേ പ്രതിചേർത്തിട്ടുള്ളൂ. 25 പേരിൽ പലർക്കുമെതിരെ ചുമത്തിയത് ആനുപാതികമായ തുകയല്ല.


ALSO READ: Maharajas College: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസ്; പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി


35.65 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ കമ്മിഷൻ ഏജന്റ് ബിജോയ് അടയ്ക്കേണ്ടത് 20.72 ലക്ഷം മാത്രമാണ്. രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് തട്ടിപ്പിന്റെ വ്യാപ്തി കുറയ്ക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. എന്നാൽ, റവന്യു റിക്കവറി വഴി 125 കോടി തിരിച്ചെടുക്കാനായാലും കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ ദുരിതത്തിന് പരിഹാരമാകില്ല. വിവിധ സ്കീമുകൾ വഴിയുള്ള നിക്ഷേപ പദ്ധതികളിൽ മാത്രം നിക്ഷേപിച്ചവർക്ക് ബാങ്ക് കൊടുക്കാനുള്ളത് ഏകദേശം 141 കോടി രൂപയാണ്.


എടുക്കാത്ത വായ്പയുടെ ബാധ്യതയുള്ള നിക്ഷേപകരും ഉണ്ട്. ഇവയടക്കം തട്ടിയെടുത്ത 175 കോടിയോളം രൂപയ്ക്ക് കണക്കില്ലാത്ത അവസ്ഥയാണിപ്പോൾ. 300 കോടിയുടെ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചപ്പോൾ 227 കോടിയായി കുറഞ്ഞതിന് പിന്നാലെയാണ് ബാധ്യത 125 കോടി രൂപയായി വീണ്ടും ചുരുങ്ങിയത്. ബാധ്യത രേഖപ്പെടുത്തുന്നതിൽ വലിയ തിരിമറി നടക്കുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.