Karuvannur Bank Scam: കരുവന്നൂർ തട്ടിപ്പ്; ഇഡിക്കെതിരെ പരാതി കൊടുത്ത നഗരസഭ കൗൺസിലർ വീണ്ടും കസ്റ്റഡിയിൽ
അരവിന്ദാക്ഷനെ ഇഡി ഉദ്യോഗസ്ഥർ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചതായി അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ കൊച്ചി ഇ.ഡി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപെടുത്തും.
അരവിന്ദാക്ഷനെ ഇഡി ഉദ്യോഗസ്ഥർ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചതായി അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് ഇഡി ഓഫീസിൽ അന്വേഷണത്തിന് എത്തുകയും ചെയ്തു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമാണ് അരവിന്ദാക്ഷൻ .മുൻ മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തൻ കൂടിയാണ് ഈ സിപിഎം പ്രാദേശിക നേതാവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...