KAS Rank list | കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പി.എസ്.സി ചെയർമാൻ അഡ്വ.എംകെ സക്കീറാണ് സംസ്ഥാനത്തെ ആദ്യത്തെ കെഎഎസ് റാങ്കുകൾ പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കേരള അഡ്മിസ്ട്രേറ്റീവ് സർവീസിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ അഡ്വ.എംകെ സക്കീറാണ് സംസ്ഥാനത്തെ ആദ്യത്തെ കെഎഎസ് റാങ്കുകൾ പ്രഖ്യാപിച്ചത്.
മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗം, സർക്കാർ ജീവനക്കാർ, ഗസറ്റഡ് ഓഫീസർമാർ എന്നിങ്ങനെയാണ് മൂന്ന് സ്ട്രീമുകൾ. മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേർക്കാണ് നിയമന ശുപാർശ. നവംബർ ഒന്നിന് നിയമന ശുപാർശ നൽകും. 5,70,000 അപേക്ഷകളാണ് കെഎഎസ് പരീക്ഷയ്ക്കായി ആകെ ലഭിച്ചതെന്നും പി.എസ്.സി ചെയർമാൻ വ്യക്തമാക്കി.
ALSO READ: നവംബറിലെ PSC പരീക്ഷകൾ പുനഃക്രമീകരിച്ചു, പരീക്ഷ കലണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യം
സ്ട്രീം ഒന്നിൽ 122 പേർ മെയിൻ ലിസ്റ്റിൽ ഇടംനേടി.
ഒന്നാം റാങ്ക് -മാലിനി എസ്
രണ്ടാം റാങ്ക് – നന്ദന എസ്.പിള്ള
മൂന്നാം റാങ്ക് – ഗോപിക ഉദയൻ
നാലാം റാങ്ക് – ആതിര എസ്.വി
അഞ്ചാം റാങ്ക് – ഗൗതമൻ എം.
സ്ട്രീം രണ്ടിൽ 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. നോൺ ഗസറ്റഡ് ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ഒന്നാം റാങ്ക് – അഖില ചാക്കോ
രണ്ടാം റാങ്ക്- ജയകൃഷ്ണൻ കെ.ജി
മൂന്നാം റാങ്ക് – ഹൃദ്യ സി.എസ്.
നാലാം റാങ്ക് – ജാസ്മിൻ ബി
അഞ്ചാം റാങ്ക് – ചിത്ര പി അരുണിമ
സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക് - അനൂപ് കുമാർ വി
രണ്ടാം റാങ്ക് - അജീഷ് കെ
മൂന്നാം റാങ്ക് - പ്രമോദ് ജി.വി
നാലാം റാങ്ക് - ചിത്രലേഖ കെ.കെ
അഞ്ചാം റാങ്ക് - സനൂബ്.എസ്
മൂന്നേകാൽ ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഒന്നാം സ്ട്രീമിൽ 122 പേർ മെയിൻ ലിസ്റ്റിലെത്തി. സ്ട്രീം രണ്ടിന്റെ മെയിൻ ലിസ്റ്റിൽ 70 പേരും സ്ട്രീം മൂന്നിന്റെ മെയിൻ ലിസ്റ്റിൽ 69 പേരുമാണ് ഉള്ളത്. കെഎഎസിന്റെ ആദ്യ ബാച്ചിൽ 35 പേരാണ് ഉള്ളത്. ഇവർക്ക് 18 മാസത്തെ ട്രെയിനിങ് നൽകും. ഡെപ്യൂട്ടി കലക്ടർ, ജില്ലാ സപ്ലൈ ഓഫീസർ തുടങ്ങിയ തസ്തികകളിലാകും ആദ്യ ബാച്ചുകാർക്ക് തുടക്കത്തിൽ നിയമനം ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...