കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ ഫൊറന്‍സിക് ലാബിലേക്ക് അയക്കും. മരണ കാരണം എന്താണെന്ന് വ്യക്തമാകുന്നതിനായാണ് രാസപരിശോധന നടത്തുന്നത്. ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടിയെന്നാണ് വിവരം. ഒരു മാസം മുൻപ് അൽ റൊമാൻസിയ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാസർകോട്ടെ അൽ റൊമൻസിയ എന്ന ഹോട്ടലിൽ നിന്നാണ് അഞ്ജുശ്രീ ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്ത് കഴിച്ചത്. കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവയാണ് ഇവർ വാങ്ങിയത്. അഞ്ജുശ്രീയുടെ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും ഇത് കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.


Also Read: Idukki Food Poison : ഇടുക്കിയിൽ ഷവർമ കഴിച്ചതിനെ ഭക്ഷ്യ വിഷബാധയേറ്റു; ഒരു കുടുംബത്തിലെ മൂന്ന് പേർ ചികിത്സ തേടി


 


അതേസമയം സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പും പോലീസും അന്വേഷണം തുടരുകയാണ്. ഇന്നലെ ഹോട്ടൽ ഉടമയടക്കം മൂന്ന് പേരെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന തുടരും. ഒരു ജില്ലയിൽ ഒരു സ്‍ക്വാഡ് വീതം പരിശോധന നടത്താനാണ് തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.