ഇടുക്കി കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ സാബു പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് ഭാര്യ മേരിക്കുട്ടി. പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളർത്തിയതെന്നും മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്നും സാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതി നൽകുമെന്നും മേരിക്കുട്ടി പറഞ്ഞു. നിക്ഷേപത്തുക ലോണായിട്ട് തന്നാൽ മതിയെന്ന് വരെ പറഞ്ഞു. സംഭവദിവസം വീട്ടിലെത്തിയ സാബു ഇനി പണം ചോദിച്ചു ബാങ്കിലേക്ക് പോകാൻ കഴിയില്ല എന്ന് പറഞ്ഞു. ആശുപത്രി ബിൽ അടച്ചാൽ മതിയെന്ന് പറഞ്ഞിട്ടും നടന്നില്ല. കെണിയിൽ പെട്ടുപോയി, ഇനി രക്ഷപ്പെടാൻ പാടാണെന്ന് അവസാനദിവസം സാബു എന്നോടു പറഞ്ഞു.


Also read- Kanjirapalli Double Murder: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം


എന്തു ചെയ്യുമെന്ന് അറിയില്ലെന്നും സാബു പറഞ്ഞു. സിപിഎം നേതാക്കളോ ജില്ലയിലെ മന്ത്രിയോ ബന്ധപ്പെട്ടിട്ടില്ലെന്നും മേരിക്കുട്ടി പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. മൊഴി എടുത്തിട്ടുണ്ടെന്നും ഒന്നരവർഷമായി അനുഭവിക്കേണ്ടി വന്ന യാതന വിശദമായി പറഞ്ഞെന്നും മേരിക്കുട്ടി പറഞ്ഞു. പണം തിരികെ ലഭിക്കണം നീതി കിട്ടണമെന്ന് പറഞ്ഞ മേരിക്കുട്ടി നിയമ പോരാട്ടം തുടരുമെന്നും അറിയിച്ചു. 


2007 മുതല്‍ ആ ബാങ്കിലാണ് പണം നിക്ഷേപിക്കുന്നത്. പണം അവിടെ നിക്ഷേപിക്കണോ എന്ന് സാബു പലപ്പോഴും ചോദിക്കുമായിരുന്നു. ബാങ്കില്‍ നിന്ന് പണം തിരികെ ചോദിച്ച് സാബു മടുത്തിരുന്നുവെന്നും മേരിക്കുട്ടി പഞ്ഞു. വെള്ളിയാഴ്ച്ചയാണ് ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ സാബു സഹകരണ സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.