Kottayam: കൂട്ടിക്കൽ,കാവാലി, പ്ലാപ്പള്ളി, എന്നിങ്ങനെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾ പൊട്ടലിൽ മരണം ഒൻപതായി.കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇന്ന് ആറ് മൃതദേഹമാണ് കണ്ടെടുത്തത്. കാവാലിയിൽ മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഇതോടെ കുട്ടിക്കൽ മേഖലയിൽ ഇതുവരെ ആകെ കാണാതായത് 11 പേരെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ടെടുത്ത മൃതദേഹങ്ങൾ ആദ്യത്തേത് പ്ലാപ്പള്ളി കാവാലി കാണാതായ  ഒറ്റലാങ്കൽ മാർട്ടിന്റെ ഭാര്യയും മക്കളും ആണ്. മാർട്ടിൻ ഇദ്ദേഹത്തിൻറെ അമ്മ അന്നക്കുട്ടി,  ഭാര്യ സിനി മാർട്ടിൻറെ മക്കൾ സ്‌നേഹ, സോന അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇനി കണ്ടെത്താനുള്ളത് മാർട്ടിന്റെ ഇളയമകൾ സാന്ദ്രയെ ആണ്.


ALSO READ: കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 12 പേരെ കാണാതായി


അതേസമയം പ്രദേശത്തിനടുത്ത് ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹവും രാവിലെ കണ്ടെത്തിയിരുന്നു. കൂട്ടിക്കലിന് സമീപം വെട്ടിക്കാനത്ത് നിന്നാണ് ഷാലറ്റിൻറെ മൃതദേഹം കിട്ടിയത്. ഷാർലറ്റ് ഇവിടെ ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു, അവിടേക്ക് എത്തിയപ്പോഴാണ് ദുരന്തത്തിൽ പെട്ടത്. 


അതേസമയം പത്തനംതിട്ട പ്ലാപ്പള്ളിയിൽ നിന്ന് ഇന്നലെ മൂന്ന് പേരുടെ മൃതദേഹം കിട്ടിയിരുന്നു. ഇവിടെ നിന്നും കാണാതായത് പന്തലാനിക്കൽ മോഹനന്റെ കുടുംബത്തിലെ നാല് പേരെ ആയിരുന്നു. 


കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക് എത്തിയിട്ടുണ്ട്.സൈന്യത്തിന്റെ നാല്പത് അം​ഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.


ALSO READ: കേരളത്തിൽ കനത്ത മഴ തുടരും; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത


പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള മദ്രാസ് റെജിമെന്റ് അം​ഗങ്ങളാണ് ഇത്. കൂട്ടിക്കൽ കാവാലി ഭാ​ഗത്താണ് ഇപ്പോൾ സൈന്യമുള്ളത്. നിലവിൽ ഇവിടെ മഴയില്ല. എന്നാൽ, കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറഞ്ഞിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.