Actress attack :ഉത്തരങ്ങൾ തൃപ്തമല്ല, കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം
തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുൻപാകെ കാവ്യ നല്‍കിയ മൊഴികൾ സംഘം വിശദമായി പരിശോധിക്കും (Kavya Madhavan)
കൊച്ചി: കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം. നടിയെ ആക്രമിച്ച കേസ്, വധ ഗൂഢാലോചന എന്നിവയിലാണ് വീണ്ടും ചോദ്യം ചെയ്യുക. കേസിൽ കഴിഞ്ഞ ദിവസം ദിലീപിൻറെ പത്മ സരോവരത്തിലെത്തി അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാവ്യ നൽകിയ ഉത്തരങ്ങളിൽ അന്വേഷണ സംഘം തൃപ്തരല്ലെന്നാണ് സൂചന.
തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുൻപാകെ കാവ്യ നല്‍കിയ മൊഴികൾ സംഘം വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിൽ
നടിയോട് ദിലീപിനും കാവ്യയ്ക്കും മുന്‍ വൈരാഗ്യമുണ്ടായിരുന്നോ എങ്കിൽ ഇതിന് പിന്നിലുള്ള കാരണം എന്താണ്. തുടങ്ങി വ്യക്തത വേണ്ടുന്ന ചോദ്യങ്ങൾ നിരവധിയാണ്.
Also Read: കാവ്യ നാളെ ഹാജരാകില്ല; നാളെ അസൗകര്യം ഉണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു
ആലുവയിലെ ദിലീപിൻറെ പത്മസരോവരം വീട്ടിൽ നാലര മണിക്കൂറോളം അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തതിരുന്നു. മുൻപുള്ളതു പോലെ വക്കീലിൻറെ നിർദ്ദേശാനുസരണം ലഭിക്കുന്ന ഉത്തരങ്ങൾ മാത്രമാണ് കാവ്യ നൽകിയതെന്നാണ് സൂചന.
അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിന് വഴിയൊരുക്കിയ പീഡനത്തിന് കാരണമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെ തുടർന്നാണ് കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നേരത്തെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മേയ് 30-നകം അവസാനിപ്പിക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...