ന്യൂഡൽഹി: ജൂലൈ മൂന്നിന് നടത്താനിരുന്ന കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (KEAM) 2022 പരീക്ഷ മാറ്റിവച്ചു. ജൂലൈ നാലിലേക്കാണ് പരീക്ഷ മാറ്റിയത്. ഇത് സംബന്ധിച്ച് വി‍ജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.inൽ വിജ്ഞാപനം പരിശോധിക്കാവുന്നതാണ് .


COMMERCIAL BREAK
SCROLL TO CONTINUE READING

JEE, IISER, NATA പരീക്ഷകളുടെ പുനഃക്രമീകരണം പരിഗണിച്ചാണ് കീം പ്രവേശന പരീക്ഷയുടെ തിയതി മാറ്റിവച്ചത്. കൂടാതെ, ജൂലൈ നാലിന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ സിഇഇ പൊതു വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 10ന് സിഇഇ KEAM 2022 അഡ്മിറ്റ് കാർഡ് പുറത്തിറക്കും. കീം അഡ്മിറ്റ് കാർഡ് 2022 ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.inൽ ലഭ്യമാകും. KEAM 2022 ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന്, പരീക്ഷാർത്ഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകേണ്ടതുണ്ട്.


Also Read: LPG Price Hike: പാചക, വാണിജ്യവാതക വിലയില്‍ വീണ്ടും വര്‍ദ്ധന, രാജ്യത്ത് 1,000 കടന്ന് സിലിണ്ടര്‍ വില...!!


കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ (ഫാർമസി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന സംസ്ഥാനതല പ്രവേശന പരീക്ഷയാണ് കീം. കീമിന്റെ റാങ്ക് ലിസ്റ്റുകൾ 50:50 ഫോർമുലയിലാണ് തയ്യാറാക്കിയിരിക്കുന്നത്. പ്ലസ് ടു (ക്ലാസ് 12) ബോർഡ് പരീക്ഷകളിൽ നിന്ന് 50 ശതമാനം മാർക്ക്, പ്രവേശന പരീക്ഷാ ഫലങ്ങളിൽ നിന്ന് 50 ശതമാനം മാർക്ക് എന്നിങ്ങനെയാണ് ഈ ഫോർമുല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.