KEAM 2022 RESULT: തിരുവനന്തപുരം: എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ ഫാർമസി ആൻഡ് മെഡിക്കൽ പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് cee.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലം പരിശോധിക്കാൻ സാധിക്കും. ഇന്നലെ ഓ​ഗസ്റ്റ് നാലിനാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യുന്നതിനായി വിദ്യാർഥികളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ആവശ്യമാണ്. പേര്, റോൾ നമ്പർ, പരീക്ഷയുടെ പേര്, ഓരോ വിഷയത്തിലും നേടിയ മാർക്ക്, ആവശ്യമായ മിനിമം മാർക്ക്, നേടിയ മൊത്തം മാർക്ക്, വിദ്യാർത്ഥികളുടെ യോഗ്യത തുടങ്ങിയവയാണ് സ്കോർ കാർഡിൽ പ്രസിദ്ധീകരിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷഫലം ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?


ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in. സന്ദർശിക്കുക.


ഹോംപേജിൽ, 'KEAM 2022 റിസൾട്ട് ലിങ്ക്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


തുടർന്ന് പരീക്ഷാർഥിയുടെ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും നൽകുക


KEAM 2022 സ്‌കോർകാർഡ് സ്‌ക്രീനിൽ ദൃശ്യമാകും


ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.


കഴിഞ്ഞ മാസം നാലിന് (ജൂലൈ 4) ആയിരുന്ന കീം പരീക്ഷ നടത്തിയത്. ഉത്തരസൂചിക അന്നേ ദിവസം തന്നെ പുറത്തുവിട്ടിരുന്നു. പരീക്ഷയിൽ വിജയിച്ചവർക്ക് KEAM 2022 കൗൺസിലിംഗിനും സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയ്ക്കും ഹാജരാകാം. ഇതിന്റെ നടപടിക്രമങ്ങൾ ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടക്കും. പരീക്ഷ ഫലത്തിനൊപ്പം തന്നെ KEAM 2022 കട്ട്-ഓഫും വിദ്യാർഥികൾക്ക് പരിശോധിക്കാവുന്നതാണ്.


Repo Rate Hike: റിപ്പോ നിരക്ക് വീണ്ടും കൂട്ടി; വായ്പാ പലിശ ഇനിയും ഉയർന്നേക്കും


മുംബൈ: റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. 0.50 ശതമാനം ആണ് ഇത്തവണ കൂട്ടിയത്. ഇതോടെ 5.40 ശതമാനമായി റിപ്പോ നിരക്ക്. പണപ്പെരുപ്പവം ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് റിപ്പോ നിരക്ക് വീണ്ടും വർധിപ്പിക്കാൻ കാരണം. നിരക്ക് വർധിപ്പിച്ചതോടെ ബാങ്ക് വായ്പാ പലിശ ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. 


മെയ് മാസത്തിൽ മുൻകൂട്ടി അറിയിക്കാതെയുള്ള ആർബിഐയുടെ അസാധരണം യോഗം ചേർന്ന് 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധന വരുത്തിയത്. തുടർച്ചയായ മൂന്നാം തവണയും നിരക്കിൽ വര്‍ധനയുണ്ടായതോടെ റിപ്പോ നിരക്ക് വർധന 1.40ശതമാനമായി. രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു.


എന്താണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ?


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഈ പലിശ നിരക്ക് ഉയരുന്നതോട് സ്വഭാവികമായി ബാങ്കുകൾ തങ്ങളുടെ വിവിധ ലോണുകളുടെ പലിശ നിരക്കുകളും വർധിപ്പിക്കുന്നതാണ്. സാധാരണയായ 5 മുതൽ 10 ബേസിസ് പോയിന്റുകളാണ് ആർബിഐ റിപ്പോ നിരക്കിൽ ഉയർത്താറുള്ളത്. ഇത്തവണ 50 ബിപിഎസ് ഉയർത്തുന്നതോട് ബാങ്ക് നൽകുന്ന വായ്പകൾക്കും അതെ കണക്കിൽ പലിശയും വർധിപ്പിക്കും. ബാങ്കുകളിൽ നിന്ന് ആർബിഐ പണമെടുക്കുകയാണെങ്കിൽ അതിനും റിസർവ് ബാങ്ക് പലിശ നൽകും. അതിനെയാണ് റിവേഴ്സ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.