Sabarimala:അയ്യപ്പന്റെ പൂങ്കാവനത്തിൽ ഇനി കെൽപാം പനകളും
ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ ആദ്യതൈ നട്ടു. സംസ്ഥാനത്തുടനീളം സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വന മേഖലകളിലും പനംതൈ വെച്ചുപിടിപ്പിക്കുമെന്ന് കെൽപാം ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു.
സന്നിധാനം: അയ്യപ്പ സന്നിധിയെ പുണ്യ പൂങ്കാവനമാക്കി മാറ്റുന്നതിന്റെ ഭാഗമായി കെൽപാം (കേരള സ്റ്റേറ്റ് പാൽമിറ പ്രൊഡക്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ വ്യാഴാഴ്ച സന്നിധാനത്ത് പനം തൈകൾ നട്ടു. സംസ്ഥാനമൊട്ടാകെ പനം തൈ നടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ശബരിമല സന്നിധിയിൽ പദ്ധതിക്ക് തുടക്കമായത്.
ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ ആദ്യതൈ നട്ടു. സംസ്ഥാനത്തുടനീളം സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വന മേഖലകളിലും പനംതൈ വെച്ചുപിടിപ്പിക്കുമെന്ന് കെൽപാം ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു. കെൽപാം മാനേജിംഗ് ഡയറക്ടർ സതീഷ് കുമാറും സന്നിധാനത്ത് തൈകൾ നട്ടു.