Plus Two, VHSE Result 2022 : പ്ലസ് ടു പരീക്ഷ ഫലം നാളെയെത്തും; ഫലം പരിശോധിക്കേണ്ടത് എങ്ങനെ?
Kerala Plus Two - VHSE Results 2022: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം നാളെ, ജൂൺ 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.
4.32 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് പരീക്ഷ പ്ലസ് ടു ഫലത്തിനായി ഈ വർഷം കാത്തിരിക്കുന്നത്. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയത്. കഴിഞ്ഞ വർഷം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജൂലൈ 28 നായിരുന്നു ഫലം പ്രഖ്യാപിച്ചത്.
ALSO READ: Kerala Sslc Result 2022: റിസൾട്ട് തീയ്യതി പ്രഖ്യാപിച്ചു, എങ്ങിനെ നോക്കാം എസ്എസ്എൽസി, പ്ലസ്ടു ഫലം?
2021 ലെ ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം അനുസരിച്ച് 3,28,702 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയിരുന്നു. 2021 ലെ പ്ലസ് ടു വിജയശതമാനം 87.94 ശതമാനമായിരുന്നു. അതെ സമയം 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021നെക്കാൾ നേരിയ ശതമാനത്തിൽ വിജയശതമാനം കുറഞ്ഞിരുന്നു.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയും ഫലം ലഭിക്കും.
പ്ലസ് ടു പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെ?
1) www.keralaresults.nic.in അല്ലെങ്കിൽ ഫലം ലഭ്യമാകുന്ന മറ്റേതെങ്കിലും വെബ്സൈറ്റുകൾ സന്ദർശിക്കുക
2) വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യണം.
3) നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും, ജനന തീയതിയും നൽകി ലോഗിൻ ചെയ്യണം
4) നിങ്ങളുടെ പരീക്ഷ ഫലം സ്‌ക്രീനിൽ കാണാൻ കഴിയും
5) പിന്നീടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...