തലശ്ശേരി: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കുപ്പുകുത്തുന്ന മന്ത്രി കെ.കെ.ശൈലജയെ ആരോഗ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റി പകരം മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് ഇ.പി.ജയരാജനെ നിയമിക്കണമെന്ന ആവശ്യം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ രഹസ്യമായും പരസ്യമായും ഉയര്‍ന്നു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്‌. ഹൈക്കോടതി രണ്ട് തവണ വിമര്‍ശിച്ച ആരോഗ്യ മന്ത്രിയെ മാറ്റുന്നതാണ് ഉചിതമെന്ന വിലയിരുത്തല്‍ ഒരു വിഭാഗം സിപിഎം നേതാക്കളിലുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പനിമരണങ്ങള്‍ കൂടിയതിലൂടെ സ്വന്തക്കാരില്‍ നിന്നു തന്നെ സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ പ്രവേശന നടപടികള്‍ താറുമാറായത്. വകുപ്പു സെക്രട്ടറിയുടെ നിയന്ത്രണത്തിലാണ് മന്ത്രിയെന്നും ഭരണത്തില്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ഘടകകക്ഷികളും അഭിപ്രായപ്പെട്ടു തുടങ്ങി. 


മെഡിക്കല്‍ പ്രവേശന നടപടികളില്‍ വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഭരണം മെച്ചപ്പെടുത്തണമെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രി ശൈലജക്ക് നല്‍കിയിരുന്നു.  മന്ത്രി രാജിവെക്കണമെന്ന് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പോരാ എന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്.