തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ ക്ഷാമം അനുഭവിക്കുന്ന കോണ്‍ഗ്രസിനേയും   ഇടതു പക്ഷത്തേയും ഞെട്ടിക്കാന്‍  BJP.....


COMMERCIAL BREAK
SCROLL TO CONTINUE READING

BJP ദേശീയ നേതാക്കളുടെ വന്‍ നിരയാണ് ഇക്കുറി  പ്രചാരണത്തിന് കേരളത്തില്‍ എത്തുന്നത്‌.  കേരളത്തിൽ  BJPയുടെ താരപ്രചാരകരെ (Star Campaigners) ഇറക്കി കളംപിടിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. 


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി BJPയുടെ ഒട്ടുമിക്ക ദേശീയ നേതാക്കളും കേരളത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  20 കേന്ദ്ര  നേതാക്കളെയെങ്കിലും ആദ്യ രണ്ടാഴ്ചയിലെത്തിക്കാനാണ് ബിജെപിയുടെ പ്ലാന്‍.   കേരള നിയമസഭ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) തന്നെയായിരിയ്ക്കും  മുഖ്യ താരപ്രചാരകന്‍.  പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് മഹാറാലികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) 10 സമ്മേളനങ്ങളിൽ പങ്കെടുക്കും.  കൂടാതെ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്   2 ദിവസം കേരളത്തില്‍ വിവിധ റാലികളില്‍ പങ്കെടുക്കും.   BJP ദേശീയ  അദ്ധ്യക്ഷന്‍  ജെ.പി. നദ്ദ  3 ദിവസം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. 


കൂടാതെ, ധനകാര്യ മന്ത്രി  നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ 2 ദിവസം പ്രചാരണം നടത്തും. 


പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി, തേജസ്വി സൂര്യ, രാം മാധവ്, അനുരാഗ് ഠാക്കൂർ, ദേവേന്ദ്ര ഫഡ്നാവിസ്, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരാണ് ആദ്യ പട്ടികയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ്  പ്രചാരണത്തിനുള്ളത്.


അതേസമയം, കോണ്‍ഗ്രസും ഇടതുപക്ഷവും  ദേശീയ നേതാക്കളുടെ ക്ഷാമം അനുഭവിക്കുകയാണ്. 
സിപിഎമ്മിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്  പ്രചാരണത്തിന് പ്രധാനി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടുമാണ് സിപിഎമ്മിന്‍റെ മറ്റ് രണ്ട് പ്രചാരകര്‍.   


Also read: Tamil Nadu Assembly Election 2021: യഥാര്‍ത്ഥ പടയാളി ഒന്നും ആഗ്രഹിക്കില്ല, പ്രചാരണം തുടങ്ങിയതിന് പിന്നാലെ മണ്ഡലം നഷ്ടമായതില്‍ പ്രതികരിച്ച് ഖുശ്ബു


എന്നാല്‍, കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുന്നത്‌ രാഹുൽ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലുമാണ്. കേരളത്തിലും തമിഴ് നാട്ടിലും ഇരുവരും പ്രചരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.