തൃശൂർ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ സംസ്ഥാന സമിതിയോഗം ( State Committee Meeting) ഇന്ന് തൃശൂരില്‍ നടക്കും.  ഇന്നത്തെ ചർച്ചയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ കാര്യങ്ങളും കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സന്ദര്‍ശനവും ആയിരിക്കും വിഷയം.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതുപോലെ ഇന്നത്തെ യോഗത്തിൽ ബിജെപിയുടെ (BJP) എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏകദേശം ധാരണയാകുമെന്നാണ് സൂചന.  ഇന്ന് താഴെ തട്ടിലുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തും. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തിന്റെ പരിഗണനയിൽ വരും.  


Also Read: Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക് 


ഇതിനിടയിൽ എ ക്ലാസ് മണ്ഡലങ്ങളായി ബിജെപി കണക്കാക്കുന്ന ഇടങ്ങളില്‍ സംസ്ഥാന നേതാക്കളും പൊതുസമ്മതരുമാകും മത്സരത്തിനിറങ്ങുക എന്ന റിപ്പോർട്ടും ഉണ്ട്.   കൂടാതെ മത്സരസാധ്യത കാണുന്ന 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ (Selections of Candidates) കുറിച്ച് ഒരു ധാരണയുണ്ടാക്കാനും ഇന്നത്തെ യോഗത്തിൽ കഴിയും. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമെന്ന നിലയില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും (JP Nadda) കേന്ദ്രനിരീക്ഷകന്‍ സിപി രാധാകൃഷ്ണന്റെയും കേരള സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇന്നത്തെ യോഗം. 


ഇന്നലെ ആര്‍എസ്എസ്-ബിജെപി (RSS-BJP Meet) സംയുക്ത യോഗം കൊച്ചിയില്‍ നടന്നു. ഇതില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍ ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കും.  മാത്രമല്ല ഇന്നത്തെ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ (K.Surendran) നടത്തുന്ന കേരള യാത്രയുടെ തീയതിയില്‍ ഒരു തീരുമാനമുണ്ടാകും.  ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിൽ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ലയെന്നാണ് റിപ്പോർട്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.