തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) നടക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഇടതിനെയോ വലതിനെയോ കയറ്റിയോ ഇറക്കിയോ ഒന്നുമല്ലാതാക്കിയോ തിരഞ്ഞെടുപ്പ് അങ്ങിനെ വന്നു പോവുന്നു. അങ്ങിനെയിരിക്കെയാണ് ഒന്നുമല്ലാതിരുന്ന ബി.ജെ.പിയുടെ കടന്നു വരവ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 67,813 വോട്ടുകൾക്ക് നേമത്ത് ഒ രാജ​ഗോപാൽ എം.എൽയായി ജയിച്ച് കയറിയ അന്നുമുതൽ LDF,UDF പാളയങ്ങളിൽ ഒരു ഞെട്ടലുണ്ടായി. കാലത്തിൻറെ കാവ്യാ നീതി പോലെ അത് തുടർന്നു കൊണ്ടേയിരിക്കുന്നു. സി.പി.എമ്മും,കോൺ​ഗ്രസ്സും ഭയക്കുന്ന രീതിയിലേക്ക് വളർന്നെത്താൻ തക്കവണ്ണം ബി.ജെ.പി ശക്തിയും ബുദ്ധിയും ഉപയോഗിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനിയാണ് ബാപ്പൂ കളി എന്ന ആറാം തമ്പുരാനിലെ ഡയലോ​ഗ് അന്വർഥമാക്കും വിധമായിരുന്നു പിന്നയൊരു ഒഴുക്ക്. പാലക്കാട്ടെ ഏക ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ തുടങ്ങി പലതും പലതും ബി.ജെ.പി നേടിയെടുത്തു. എറണാകുളത്തെ മഹിളാ കോൺ​ഗ്രസ്സ് നേതാവ് പോലും വിജയ് യാത്ര വന്നപ്പോൾ ബി.ജെ.പിയിലേക്ക് (Bjp)ചാടിയിറങ്ങുന്നത് കോൺ​ഗ്രസ്സ് ​ദയനീയമായി നോക്കിയിരിക്കേണ്ടി വന്നു. അതിൽ അത്ഭുതമൊന്നുമില്ല അടച്ചുറപ്പില്ലാത്ത പാർട്ടിയിൽ നിന്നും ചാടി പോവേണ്ടുന്ന അനിവാര്യത തന്നെയാണ്.


ALSO READ: Kerala Assembly Elections 2021 : Oommen Chandy അല്ല Rahul Gandhi വന്ന് മത്സരിച്ചാലും Nemom BJP യുടെ ഉരുക്കുകോട്ടയെന്ന് K Surendran


ബി.ജെ.പിയുടെ താര നിരയെ സി.പി.എമ്മും കോൺ​ഗ്രസ്സും ഭയക്കുന്നുവെങ്കിൽ അതിൽ തെറ്റില്ല.ഇ.ശ്രീധരൻ, സുരേഷ് ​ഗോപി,രാജസേനൻ,ദേവൻ,കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ  സഹോദരൻ പന്തളം പ്രതാപൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ വി ബാലകൃഷ്ണൻ ഹോട്ടൽ വ്യവസായി എസ് രാജശേഖരൻ നായർ, ഭാര്യയും ചലച്ചിത്ര നടിയുമായ രാധ, സംവിധായകൻ ബാലു കിരിയത്ത് തുടങ്ങിയവരെല്ലാം ബി.ജെ.പിയിലേക്ക് എത്തിയിരിക്കുന്നു.


ഇ.ശ്രീധരനെ (E Sreedharan) എവിടെ ബി.ജെ.പി മത്സരിക്കാൻ നിർത്തിയാലും അവിടെ ശക്തമായൊരു മത്സരം സി.പി.എമ്മിന് നേരിടേണ്ടി വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുരേഷ് ​ഗോപിയും,കൃഷ്ണകുമാറും കൂടിയാവുമ്പോൾ കോൺ​ഗ്രസ്സും വിയർക്കും.  തിരഞ്ഞെടുപ്പിന് മുന്നേ ബി.ജെ.പി തിരഞ്ഞെടുത്തത് സ്ഥാനാർഥികളെയായിരുന്നു.


Also readKerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി


ഇൗ സമയം പാലക്കാട് എ.കെ ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാനൊരുങ്ങുകയായിരുന്നു സി.പി.എം എന്ന ദൗർഭാ​ഗ്യകരമായ കാര്യം പറയേണ്ടതില്ലല്ലോ. നേമവും,വട്ടിയൂർക്കാവും,പത്തനംതിട്ടയും,കാസർകോടും, പാലക്കാടും,തൃപ്പൂണിത്തുറയും തുടങ്ങി ബി.ജെ.പിക്ക് ശക്തി തെളിയിക്കാൻ മണ്ഡലങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. താര പകിട്ട് ഇതിന് സഹായിക്കുമെന്നാണ് പാർട്ടിയും വിശ്വസിക്കുന്നത്.


സ്വർണ്ണക്കടത്തും,ഐഫോൺ വിവാദവും,സ്വപ്നാ സുരേഷും തുടങ്ങി സി.പി.എമ്മിനെ (Cpm) ജനങ്ങൾ അലക്കി വെളുപ്പിക്കാൻ ഘടകങ്ങൾ  ഏറെയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് തന്നെയാണ് ബി.ജെ.പിയുടെ നീക്കങ്ങളും. സി.പി.എം വിട്ട് എൻ.ഡി.എയിലെത്തുന്ന സി.കെ ജാനുവും ബി.ജെ.പിക്ക് ശക്തി കൂട്ടുന്നു. വോട്ടു വിഹിതം കുറച്ച് എതിരാളിയെ തറപറ്റിക്കുകയെന്ന യുദ്ധ തന്ത്രം തന്നെയാവും ബി.ജെ.പി ഇൗ തിഞ്ഞെടുപ്പിലെടുക്കുക. 2,129,726 വോട്ടാണ് സംസ്ഥാനത്താകെ 2016 ലെ തിരഞ്ഞെടുപ്പിൽ  കിട്ടിയത് അതായത് തിര‍ഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ 10.6 ശതമാനം. ആ സ്ഥാനത്ത് ഇന്നത്  32 ലക്ഷ ലക്ഷത്തിലും അധികമായി മാറിയിരിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.