Dharmadam: BJPയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍  പാര്‍ട്ടി ദേശീയ  അദ്ധ്യക്ഷന്‍  JP Nadda കേരളത്തില്‍...  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രചാരണത്തിന്‍റെ ഭാഗമായി അഞ്ചിടങ്ങളിലാണ് അദ്ദേഹം ജനസമൂഹത്തെ അഭിസംബോധന ചെയ്യുക. പ്രചാരണത്തിന്‍റെ ഭാഗമായി  വിവിധ മണ്ഡലങ്ങളിലെ  NDA സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.   


മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം  മണ്ഡലത്തിലെ റോഡ് ഷോയോടെ  അദ്ദേഹം  പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനെതിരെ  മത്സരിക്കുന്ന  NDA  സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് സികെ പത്മനാഭന് വോട്ടഭ്യർത്ഥിച്ചുകൊണ്ട്  JP Nadda പരിപാടിയ്ക്ക് തുടക്കമിട്ടു.    


സംസ്ഥാന മുഖ്യമന്ത്രി മത്സരിക്കുന്ന  മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍  പ്രചാരണത്തിന് എത്തിയതിന്‍റെ ആവേശത്തിലായിരുന്നു അണികള്‍...  വന്‍ ജനാവലിയാണ് റാലിയില്‍ അണിനിരന്നത്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം വികസനത്തിന്‍റെ പാതയില്‍ മുന്നേറുന്ന പുതിയ കേരളമാണ് BJP വാഗ്ദാനം ചെയ്യുന്നത് എന്നദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. 
 


Also read:  Kerala Assembly Election 2021 Live : ഇരട്ട വോട്ട് വിവാദത്തിൽ കേരളം, രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കോൺഗ്രസ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്


ധര്‍മ്മടത്തെ പ്രചാര പരിപടികല്‍ക്കുന്‍ ശേഷം അദ്ദേഹം   ഉച്ചയ്ക്ക് 12.30ന് നാട്ടികയിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.കെ. ലോചനനുവേണ്ടി റോഡ് ഷോയിൽ പങ്കെടുക്കും.  മൂന്നിന് അദ്ദേഹം തൊടുപുഴയിൽ പൊതുസമ്മേളനത്തെ  അഭിസംബോധന ചെയ്യും. യുവമോർച്ച സംസ്ഥാന സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ പി ശ്യാം രാജിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം തൊടുപുഴയില്‍ എത്തുന്നത്‌.



വൈകിട്ട് 5.15 ന് തിരുവനന്തപുരം കൈമനത്തും 6.15 ന് അമ്പലമുക്കിലും റോഡ് ഷോയ്ക്ക് JP Nadda നേതൃത്വം നൽകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.