Kerala Assembly Election 2021: പാലക്കാട് എന്ത് സംഭവിക്കും? പൊളിയുമോ കോട്ടകൾ
എ.വി ഗോപിനാഥ് വിവാദം കൂടിയായപ്പോൾ തിരഞ്ഞെടുപ്പ് ചൂടും പാലക്കാടിൻറെ 40 ഡിഗ്രിയും ഏതാണ്ട് മൂർധന്യത്തിലായി
Palakkad:ആര് ജയിച്ചില്ലെങ്കിലും വേണ്ട ഇവിടെ ഞങ്ങൾക്ക് ഇയാള് മാത്രം മതിയെന്ന് പറയുന്ന സ്ഥിരം പാലക്കാടൻ (Palakkad) കഥയൊക്കെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊളിച്ചടുക്കിയത് കേരളം കണ്ട് വിലയിരുത്തിയതാണ്. തുടരെ തുടരെ ഉയർന്ന ആഭ്യൂഹങ്ങളും,വിവാദങ്ങളും സ്ഥാനാർഥി ലിസ്റ്റ് വന്നതോടെ ഏതാണ്ട് വ്യക്തമായി.
എ.വി ഗോപിനാഥ് വിവാദം കൂടിയായപ്പോൾ തിരഞ്ഞെടുപ്പ് ചൂടും പാലക്കാടിൻറെ 40 ഡിഗ്രിയും ഏതാണ്ട് മൂർധന്യത്തിലായി.തൃത്താലയിലെ എം.ബി.രാജേഷ് (MB Rajesh) - വി.ടി.ബൽറാം പോരാട്ടം, കോൺഗ്രസിൽ വിമതസ്വരമുയർത്തി ഗോപിനാഥ്, വി.എസ്.ഇല്ലാത്ത മലമ്പുഴ, തരൂരിലെ ജമീലയുടെ സ്ഥാനാർത്ഥിത്വവും പ്രതിഷേധവും തുടങ്ങി പാലക്കാടൻ രാഷ്രീയം കലങ്ങിമറിഞ്ഞാണ് ഇത്തവണം തിരഞ്ഞെടുപ്പിലെത്തുന്നത്.
ALSO READ: മമ്മൂട്ടി മത്സരിക്കുമോ? ചോദ്യം ആവർത്തിച്ച് ആരാധകർ, മറുപടിയിൽ വ്യക്തമാക്കി താരം
ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉറച്ചകോട്ടയായ ആലത്തൂരും,പാലക്കാടും കടപുഴകി വീണതിന്റെ ക്ഷീണം ഇടതുക്യാമ്പിനെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. പക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വലിയ വിജയം എൽ.ഡി.എഫിന് (LDF) വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. 12 നിയോജക മണ്ഡലങ്ങളിൽ പത്തിടത്തും മേൽക്കൈ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, പാലക്കാട്, മലമ്പുഴ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ ബി.ജെ.പി (Bjp) നേതൃത്വംനൽകുന്ന എൻ.ഡി.എ വോട്ടുവിഹിതം വർദ്ധിപ്പിച്ചിട്ടുമുണ്ട് എന്നത് ഇത്തവണ പോരാട്ടം കനക്കുമെന്നതിന്റെ സൂചനയാണ്. തദ്ദേശഫലം പൊതുവിൽ നിരാശയായിരുന്നെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജില്ലയിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതും ഇടതുപക്ഷത്തിനൊപ്പമാണ്.
പാലക്കാട്, തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളാണ് യു.ഡി.എഫിന്റെ കൈയ്യിലുള്ളത്. യു.ഡി.എഫിന്റെ (Udf) സിറ്റംഗ് സീറ്റുകളായ പാലക്കാട് ഷാഫി പറമ്പിലും, തൃത്താലയിൽ വി.ടി.ബൽറാമും വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാർക്കാട്ട് എൻ.ഷംസുദ്ദീന് വീണ്ടുമൊരു അവസരമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ഷംസുദ്ദീൻ മലപ്പുറം ജില്ലയിൽ കളംമാറ്റി ചവിട്ടാൻ തയ്യാറായാൽ ലീഗ് നേതൃത്വം പുതിയമുഖത്തെ ഇവിടെ പരീക്ഷിച്ചേക്കും.
യൂത്ത് ലീഗ് നേതാക്കൾക്കാവും അവസരം.സ്ഥാനാർഥി കാര്യത്തിൽ സി.പി.എം മാത്രമാണ് വ്യക്ചത വരുത്തിയത്. കോങ്ങാട് കെ.ശാന്തകുമാരിയും, തരൂർ പി.പി സുമോദും,ഷൊർണൂരിൽ മമ്മിക്കുട്ടിയും തുടങ്ങി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്ത വരികയാണ്. കാത്തിരുന്നു കാണേണ്ടതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...