ഇടുക്കി: ദേവികുളം മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായി. എൽഡിഎഫ്  സ്ഥാനാർഥി എ രാജ വിജയിച്ചു. 7847 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജ വിജയിച്ചത്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കേരളം നിയമസഭാ തെരഞ്ഞെടുപ്പ് 2021ന്റെ (Kerala Assembly Election Result 2021) വോട്ടെണ്ണൽ പുരോഗമിക്കവെ ഉടുമ്പൻചോലയിൽ എംഎം മണി വിജയിച്ചു. ഇരുപത്തിഅയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് എംഎം മണി എതിർ സ്ഥാനാർഥിയായ ഇഎം അഗസ്തിയെ തോൽപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും വിജയിച്ചു. അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് വിജയിച്ചത്, VVPAT മേഷീനുകൾ എണ്ണികൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് സ്ഥാനാർഥി സി എച്ച് ഇബ്രാഹിം കുട്ടിയെയാണ് തോൽപ്പിച്ചത്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ് വിജയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക