Kerala Assembly Election 2021 Result Live: ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം മുകേഷിനൊപ്പം
കടുത്ത മത്സരം കാഴ്ചവച്ച എതിരാളിയായ കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റിങ് എംഎൽഎ എം മുകേഷ് വിജയിച്ചത്.
കൊല്ലം: കൊല്ലം മണ്ഡലം ഇത്തവണയും കൈപ്പിടിയിലൊതുക്കി എൽഡിഎഫ്. കടുത്ത മത്സരം കാഴ്ചവച്ച എതിരാളിയായ കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റിങ് എംഎൽഎ എം മുകേഷ് വിജയിച്ചത്.
സത്യം പറഞ്ഞാൽ പാർട്ടി രണ്ടാമതും തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ മുകേഷിന് കഴിഞ്ഞു. ഈ ഫലം ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം ഉള്‍പ്പെടെ സര്‍ക്കാരിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കാറ്റിൽ പറപ്പിച്ച ഒരു വിജയം കൂടിയായിരുന്നു.
ഭൂരിപക്ഷം കഴിഞ്ഞ തവണത്തതിനേക്കാള്‍ കുറഞ്ഞുവെങ്കിലും വിജയത്തിന്റെ മാറ്റിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇത്തവണ 16544 വോട്ടുകളാണ് മുകേഷിന് ലഭിച്ചത് അതേസമയം ബിന്ദു കൃഷ്ണയ്ക്ക് 14379 വോട്ടുകളും ലഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥിക്ക് വളരെ കുറച്ച് വോട്ടുകള് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. 2006 മുതൽ എൽഡിഎഫ് കയ്യിലൊതുക്കിയ മണ്ഡലമായിരുന്നു ഇത്.
2006 ൽ പികെ ഗുരുദാസൻ രണ്ടുതവണയും 2016 ൽ എം മുകേഷുമാണ് ഈ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് എത്തിയത്. എന്നാൽ കൊല്ലം മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒരു ലക്ഷ്യത്തോടെയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത് എങ്കിലും ഇഞ്ചോടിച്ച് പോരാട്ടത്തിനോടുവിൽ തോൽവി സമ്മതിക്കേണ്ടി വന്നു യുഡിഎഫിന്. ഒരു അട്ടിമറി വിജയ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഇവിടെയാണെങ്കിൽ മാത്രമേ താൻ മത്സരിക്കുകയുള്ളൂവെണ്ണ ഒറ്റ വശിയിൽ ബിന്ദു കൃഷ്ണ മത്സരത്തിനിറങ്ങിയത്.
Also Read: ഈ അടിപൊളി Prepaid പ്ലാനുകൾ നിങ്ങൾക്ക് ഉപകരിക്കും, ദിനവും 1.5 ജിബിയിൽ കൂടുതൽ ടാറ്റയും
പക്ഷേ എന്തുചെയ്യാം എല്ലാ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് മുകേഷ് വിജയക്കോടി പാറിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 17611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് വിജയിച്ചത്. മാത്രമല്ല എക്സിറ്റ് പോൾ ഫലത്തിലും മുകേഷിന്റെ വിജയം തന്നെയാണ് പ്രവചിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.