Kerala Assembly Election 2021 Result Live: ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിക്ക് ജയം
യു.ഡി.എഫിന്‍റെ സുമേഷ് അച്യുതനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയാണ് കൃഷ്ണൻകുട്ടിയുടെ വിജയം
പാലക്കാട്: ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിക്ക് ജയം. 20,490 വോട്ടിനാണ് വിജയം. ആദ്യഘട്ടം മുതൽ കൃഷ്ണൻകുട്ടി ലീഡ് നിലനിർത്തി. ഇലക്ഷൻ കമ്മിഷൻ അൽപസമയത്തിനകം പ്രഖ്യാപനം നടത്തും. യു.ഡി.എഫിന്‍റെ സുമേഷ് അച്യുതനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയാണ് കൃഷ്ണൻകുട്ടിയുടെ വിജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കൃഷ്ണൻകുട്ടിയുടെ ലീഡ് നില പുറകോട്ട് പോയില്ല. സംസ്ഥാനത്ത് ചരിത്രവിജയത്തിലേക്കാണ് എൽഡിഎഫ് കുതിക്കുന്നത്. തുടർഭരണത്തിൽ എൽഡിഎഫ് ചരിത്രം കുറിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...