തിരുവനന്തപുരം: പിണറായി വിജയൻ എന്ന ക്യാപ്റ്റനെ വിശ്വസിച്ച് കേരള‌ ജനത വിധിയെഴുതി. ആ വിധിയെഴുത്ത് തുടർഭരണമെന്ന ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന വിധിയായി. വിവാദങ്ങളും വാദപ്രതിവാദങ്ങളും ഉയർന്നപ്പോഴും കേരളം ഇടതിനൊപ്പം നിന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അതി​ഗംഭീരമായ പ്രകടനം കാഴ്ചവച്ചാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലെത്തിച്ച് ചരിത്രം രചിച്ച കേരളം ഇടതുപക്ഷ സർക്കാരിന് തുടർഭരണം നൽകി വീണ്ടും ചരിത്രം കുറിച്ചു. തൃശൂരും ആലപ്പുഴയും പൂർണമായും ഇടത് തരംഗം അലയടിച്ചു. ശബരിമല വിഷയം പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ നിരന്തരം ആയുധമാക്കിയിട്ടും പത്തനംതിട്ട ഇടത് പക്ഷത്തിനൊപ്പം ഉറച്ച് നിന്നു.


നാൽപ്പത് വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചാണ് കേരളത്തിൽ തുടർഭരണം വരുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ മുതൽ നില നിർത്തിയ ലീഡ് എൽഡിഎഫിന് ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടില്ല. തൃത്താല, അഴീക്കോട്, വടക്കാഞ്ചേരി, തിരുവനന്തപുരം സെൻട്രൽ, കളമശേരി തുടങ്ങിയ മണ്ഡലങ്ങളിൽ എൽ‍ഡിഎഫ് അട്ടിമറി വിജയം നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.