Kerala Assembly Election 2021 Result Live: ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച് നേമം തിരിച്ചുപിടിച്ചു, കരുത്തനായി വി ശിവൻകുട്ടി
ത്രികോണ മത്സരം നടന്ന നേമത്ത് യുഡിഎഫിന്റെ കെ മുരളീധരനെയും ബിജെപിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ശിവൻകുട്ടിയുടെ ജയം
തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ജയിച്ചു. 5750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 2016 ൽ എൻഡിഎയുടെ ഒ രാജഗോപാലിനോട് വി ശിവൻകുട്ടി പരാജയപ്പെട്ടിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് യുഡിഎഫിന്റെ കെ മുരളീധരനെയും ബിജെപിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ശിവൻകുട്ടിയുടെ ജയം.
വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ മൂന്നിടത്ത് ലീഡ് നേടിയ ബിജെപി പിന്നീട് പിറകിലേക്ക് പോയി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും ഇ ശ്രീധരനെ തോൽപ്പിച്ച് ഷാഫി പറമ്പിൽ പാലക്കാട് ജയിച്ചു. അയ്യായിരത്തിന് മുകളിൽ ലീഡ് ഉയർത്തി ഷാഫി പറമ്പിലിനെ മറികടന്ന് ഇ ശ്രീധരൻ ജയിക്കുമെന്ന പ്രതീതിയിൽ നിൽക്കവേയാണ് ശ്രീധരൻ പിന്നീട് ലീഡ് കുറഞ്ഞ് തോൽവിയിലേക്ക് എത്തിയത്.
രണ്ട് മണ്ഡലങ്ങളിൽ ഭാഗ്യപരീക്ഷണം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങി. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രൻ മത്സരിച്ചത്. ബിജെപിയുടെ പ്രതീക്ഷയായിരുന്ന സുരേഷ് ഗോപിയും തൃശൂരിൽ പി ബാലചന്ദ്രനോട് തോൽവി വഴങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA