കേരളം നിയമസഭാ തെരഞ്ഞെടുപ്പ് 2021ന്റെ (Kerala Assembly Election Result 2021) വോട്ടെണ്ണൽ പുരോഗമിക്കെ ഉടുമ്പന്ചോലയിൽ എംഎം മണി വിജയിച്ചു. ഇരുപത്തിയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് എംഎം മണി തന്റെ എതിർ സ്ഥാനാർഥിയായ ഇഎം അഗസ്തിയെ തോൽപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING


അത് കൂടാതെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും വിജയിച്ചു. അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് വിജയിച്ചത്, VVPAT മേഷീനുകൾ എണ്ണികൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ  വിജയത്തെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനവും അൽപസമയത്തിനകം ഉണ്ടാകും. മുസ്ലിം ലീഗ് സ്ഥാനാർഥി സി എച്ച് ഇബ്രാഹിം കുട്ടിയെയാണ് തോൽപ്പിച്ചത്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ് വിജയിച്ചു.


കേരളത്തിൽ എൽഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. തിരുവനന്തപുരത്ത് നേമം ഒഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് തേരോട്ടം.ഇത്തവണയും 2016 ലെ അതെ സീറ്റ് നിലവാരത്തിൽ തന്നെ കേരളത്തിൽ എൽഡിഎഫ് മുന്നേറി കൊണ്ടിരിക്കുകയാണ്.


കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി  ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രം ലീഡ്. പത്തനംതിട്ടയിൽ എൽഡിഎഫ് തരംഗം. കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് മുകളിൽ മാണി സി കാപ്പൻ. എറണാകുളത്ത് എൽഡിഎഫും യുഡിഎഫും സമാസമം. തൃശ്ശൂരിൽ എൽഡിഎഫിന്സർവ്വാധിപത്യം. പാലക്കാട് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് മുന്നേറ്റം. മലപ്പുറം ജില്ലയിൽ നാലിടത്ത് എൽഡിഎഫ് മുന്നിൽ. 


എൽഡിഎഫ് കോട്ടയായ കണ്ണൂരിലെ വടകരയിൽ  കെകെ രമയ്ക്ക് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം, വയനാട് ജില്ലക്കിൽ യുഡിഎഫിന് മേൽകൈ. കോഴിക്കോടും കാസർകോടും എൽഡിഎഫ് മുന്നിൽ. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കെഎം അഷ്‌റഫിന് ലീഡ്. 


ബിജെപിക്ക് രണ്ട് സീറ്റുകളിൽ മുന്നേറ്റം നേമത്തിന് പുറമെ ബിജെപിക്ക് പാലക്കാട് മുന്നേറ്റം ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.