കേരളത്തിൽ ചരിത്രം കുറിച്ച എൽഡിഎഫിന്റെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) ധർമടത്തെ ലീഡ് അരലക്ഷം കവിഞ്ഞു. 2016ൽ 36,000ത്തിൽ പരം ഭൂരിപക്ഷം വോട്ടോടെയാണ് പിണറായി വിജയൻ ജയിച്ചത്. ധർമടത്തെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അതേസമയം ആരോഗ്യമന്ത്രി കെ.കെ ശൈലജ 60,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 92,000ത്തിൽ അധികം വോട്ടാണ് പിണറായി വിജയൻ നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിമരായി മത്സരിച്ച എം എം മണിയും മികച്ച ജയം തന്നെയാണ് സ്വന്തമാക്കിയത്. 30,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മന്ത്രിമാരായ കെ കൃഷ്ണക്കുട്ടിയും എ കെ ശശീന്ദ്രനും മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചിരിക്കുന്നത്.


എന്നാൽ മന്ത്രിമാരിൽ മത്സരിച്ച ജെ മേഴ്സിക്കുട്ടിയമ്മയും കെ ടി ജലീലും ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. മേഴ്സിക്കുട്ടിയമ്മ പി സി വിഷ്ണുനാഥ് തോൽപിക്കുകയിരുന്നു. എന്നാൽ കെ ടി ജലീൽ ആയിരത്തിൽ പരം വോട്ടിന് മുന്നിൽ നിൽക്കുകയായിരുന്നെങ്കിലും അവസാനഘട്ടത്തിൽ വോട്ടെടുപ്പുകൾ ജലീലിന്റെ വിജയം അറിയാൻ സാധിക്കു.


അതേസമയം കേരളത്തിൽ എൽഡിഎഫ് തരംഗമാണ്. 99 സീറ്റിലാണ് എൽഡിഎഫ് മുന്നേറ്റം. പ്രതിപക്ഷമായി യുഡിഎഫിന് 41 സീറ്റിൽ മാത്രമെ ജയിക്കാനായിട്ടുള്ളു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.