Kerala Assembly Election Results 2021 Live: കേരളത്തിൽ വ്യക്തത നൽകാത്ത മണ്ഡലങ്ങൾ ഇവ
നേമം, തൃത്താല, റാന്നി, അരൂർ, താനൂർ, കുണ്ടറ, തൃശൂർ, തൃപ്പുണിത്തറ, ചാലക്കുടി, മുവാറ്റുപുഴ, തളിപ്പറമ്പ്, ഉദ്ദുമാ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ (Kerala Assembly Election Results 2021) വോട്ടെണ്ണൽ പുരോഗമിക്കെ ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ വിവിധ മണ്ഡലങ്ങൾ. നേമം, തൃത്താല, റാന്നി, അരൂർ, താനൂർ, കുണ്ടറ, തൃശൂർ, തൃപ്പുണിത്തറ, ചാലക്കുടി, മുവാറ്റുപുഴ, തളിപ്പറമ്പ്, ഉദ്ദുമാ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 18 മണ്ഡലങ്ങളിൽ ഭൂരിപക്ഷം രണ്ടായിരത്തിന് താഴെ മാത്രം.
നേമത്ത് ആദ്യം കുമ്മനം രാജശേഖരന് നേരിയ ലീഡ് ഉണ്ടായിരുന്നുവെങ്കിലും ഇത് വരെയും 1500 വോട്ടുകൾക്ക് മേൽ ലീഡ് കൊണ്ട് വരാൻ ആർക്കും സാധിച്ചിട്ടില്ല. കെ മുരളീധരന്റെ സ്ഥാനാർഥിത്വം ലീഡ് നിലയിൽ വൻ തോതിൽ ബാധിച്ചിട്ടുണ്ട്. ബാക്കി. നേമത്ത് നിർണായകമായ ഒമ്പത് റൗണ്ടറുകൾ കൂടി എണ്ണാൻ അരൂരിൽ അഡ്വ ഷാനിമോൾ ഉസ്മാൻ നേരിയ തോതിൽ ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും ആയിരത്തിനടുത്ത് പോലും ലീഡ് നില എത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി ദലീമ തൊട്ട് പിന്നിൽ തന്നെയുണ്ട്.
തൃത്താലയിൽ വിടി ബൽറാമും എംബി രാജേഷും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. ആർക്കും ഇനിയും വ്യക്തമായ ഭൂരിപക്ഷം നിലനിർത്താനായിട്ടില്ല. വിടി ബൽറാം നേരിയ തോതിൽ ലീഡ് നിലനിര്ത്തുന്നു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ കേരളം വീണ്ടും ഇടത്തോട്ട് തന്നെ.
കേരളത്തിൽ എൽഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുമ്പോൾ പാലക്കാട് 7000 വോട്ടുകളുമായി വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ ഇ ശ്രീധരൻ സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരർഥത്തിൽ പറഞ്ഞാൽ ഒരു സൂചന കൂടിയാണ്, കയ്യടക്കി വെച്ചിരിക്കുന്ന കോട്ടകൾ പൊട്ടിത്തകരാൻ നമിഷങ്ങൾ മാത്രം മതിയെന്നാണ് തിരഞ്ഞെടുപ്പ് (kerala Election) ഫലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...