Thiruvananthapuram: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ (Kerala Assembly Election Results)  പുറത്ത് വരാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം. വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം  എണ്ണാൻ ആരംഭിച്ചത്. ഇപ്പോൾ ഇവിഎം വോട്ടുകൾ എണ്ണാൻ ആരംഭിച്ചു ആദ്യ ട്രെൻഡ് പുറത്ത് വരുമ്പോൾ ബിജെപിക്ക് രണ്ടിടങ്ങളിൽ ലീഡ്. നേമത്തും ചാത്തനൂരുമാണ് ബിജെപി മുന്നേറികൊണ്ടിരിക്കുന്നത്. ബിജെപി  ഏറെ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് വരാനിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിനെ കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി., അസം എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം. സംസ്ഥാനത്ത് ആകെ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഈ 633 ഹാളുകളിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണുമ്പോൾ 106 വോട്ടിംഗ് ഹാളുകളിലാണ് തപാൽ വോട്ടുകൾ എണ്ണുന്നത്.


ട്രെൻഡുകളുണ്ടായിരുന്നെങ്കിലും (Kerala Assembly Election Results) അത്ര എളുപ്പത്തിൽ ജയിക്കാൻ കഴിയുന്ന തിരഞ്ഞെടുപ്പൊന്നുമല്ലെന്ന തോന്നൽ ഉണ്ടാക്കിയത് മുന്നാം മുന്നണിയുടെ ശക്തി പ്രഭാവം തന്നെയാണ്.  ബി.ജെ.പിക്ക് (Bjp) കിട്ടുന്ന വോട്ടിനെ മാത്രം ആശ്രയിച്ചായിരിക്കും പല സുപ്രധാന മണ്ഡലങ്ങളിലും ജയ പരാജയങ്ങൾ അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് പോവുക. ഇങ്ങിനെ വന്നാൽ ഇത്തവണ കളി  മറ്റൊരു ലെവലിലേക്ക് മാറുമെന്ന കാര്യത്തിൽ സംശയമില്ല.


നേമം,മഞ്ചേശ്വരം,കഴക്കൂട്ടം ഇവ മൂന്നും ബി.ജെ.പിക്ക് (Bjp) നേടിയെ പറ്റുകയുള്ളു. പാലക്കാട് (Palakkad) കൂടി നേടിയാൽ മറ്റൊരു ചരിത്രം അവിടെ എഴുതപ്പെടുകയാണ്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന നഗരസഭയുള്ള ഏകമണ്ഡലമാണ് പാലക്കാട് എന്നതും,കഴിഞ്ഞ വട്ടം രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമെന്നതും അനുകൂല ഘടകമാണ്.


തവനൂരാണ് സി.പി.എമ്മിനെ അൽപ്പം വിഷമിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്ന് കെ.ടി ജലീലിൻറെ രാജിയും, ഫിറോസ് കുന്നമ്പറമ്പിലിൻറെ സ്ഥാനാർഥിത്വവും വളരെ അധികം ചർച്ച ആവുന്ന മണ്ഡലമാണിത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻറെ വിവാദങ്ങളും മാപ്പു പറയും ആലപ്പുഴയിലെ സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങളുമെല്ലാം കുഴപ്പമാണ്.


ബാലുശ്ശേരിയിൽ ധർമ്മജനെ ഇറക്കിയതും ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നും മാറ്റാഞ്ഞതും നേമത്ത് സസ്പെൻസിൽ മുരളീധരനെ എത്തിച്ചതുമെല്ലാം യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നതാണ്. പ്രചാരണത്തിൽ മുഴുവൻ നിറഞ്ഞ നിന്ന രാഹുൽ ഗാന്ധി പ്രഭാവം ഗുണം ചെയ്യുമെന്ന് തന്നെ യു.ഡി.എഫും കരുതുന്നു.