തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ (15th Kerala Assembly) എം.എൽ.എമാരുടെ സത്യപ്രതിഞ്ജാ ചടങ്ങുകൾക്ക് (Oath Taking Ceremony) തുടക്കമായി. 53 പേരാണ് നിയമസഭയിലെ പുതുമുഖങ്ങൾ. ബാലുശ്ശേരിയിൽ നിന്നുള്ള കെ.എം സച്ചിൻ ദേവാണ് നിയമസഭയിലെ ഏറ്റവും പ്രായ കുറഞ്ഞ അംഗം. ഉമ്മൻ ചാണ്ടിയാണ് ഏറ്റവും മുതിർന്ന നേതാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ വിവരങ്ങൾ പ്രകാരം അഞ്ച് എം.എൽ.എമാർ പിന്നീടാണ് സത്യപ്രതിഞ്ജ ചെയ്യുന്നത്.15-ാം നിയമസഭയുടെ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും. തൃത്താലയിൽ നിന്ന് ജയിച്ചെത്തിയ എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. പി.സി വിഷ്ണുനാഥായിരിക്കും യു.ഡി.എഫിൻറെ എം.എൽ.എ സ്ഥാനാർഥി. പ്രോടേം സ്വീക്കറായി പി.ടി.എ റഹീമിനെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.



ALSO READ : ഒടുവിൽ മൻമോഹൻ ബംഗ്ലാവിൽ ആൻറണി രാജു,ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി തന്നെ -മന്ത്രിമാരും അവരുടെ വീടുകളും ഇതാണ്


20 വർഷത്തിന് ശേഷം വി എസ് അച്ചുതാന്ദനും പി സി ജോർജുമില്ലാത്ത നിയമസഭ എന്ന് പ്രത്യേകതയും 15-ാം നിയമസഭയ്ക്കുണ്ട്. വി എസ് പ്രയാമായതിനാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി. പി സി ആകാട്ടെ ഇത്രയും നാളും പ്രതിനിധീകരിച്ച പൂഞ്ഞാറിൽ തോൽക്കുകയും ചെയ്തു.



ALSO READ : കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തി മന്ത്രിമാർ; നാശനഷ്ടങ്ങൾ വിലയിരുത്തി


99 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സി.പി.എം ശക്തമായി അധികാരത്തിലേക്ക് വരുന്നത്. മാത്രമല്ല യു.ഡി.എഫിൻറെ കയ്യിലുണ്ടായിരുന്ന സീറ്റുകൾ പലതും നഷ്ടമാവുകയും ചെയ്തു,


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.