ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധി  ഇന്ന്. വിധി പറയുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമ സഭാ കയ്യാങ്കളി കേസ് (Kerala Assembly Ruckus Case) പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കൾ സമര്‍പ്പിച്ച അപ്പീലുകളിലാണ് ഇന്ന് വിധി പുറപ്പെടുവിക്കുക.  


Also Read: Kerala Assembly: നിയമസഭാ കയ്യാങ്കളിക്കേസ്; മലക്കം മറിഞ്ഞ് സർക്കാർ, പരിഹസിച്ച് കോടതി


കേസിൽ വാദം നടക്കുന്നതിനിടെ സര്‍ക്കാരിനെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി (Supreme Court) നടത്തിയിരുന്നു. ഇത് വിധിയിൽ പ്രതിഫലിച്ചാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. 


എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ലെന്ന വാദമായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ പ്രത്യേക അവകാശങ്ങൾ നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ലയെന്ന് കോടതി മറുപടി നൽകിയിരുന്നു.  


Also Read: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court


മാത്രമല്ല കേസ് അവസാനിപ്പിക്കാന്‍ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ എംഎല്‍എമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ചുമുള്ള വിശദമായ പരാമര്‍ശങ്ങള്‍ കോടതി വിധിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.


സംഭവം നടന്നത് 2015 ലാണ്.  അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധമാണ് കയ്യാങ്കളിയായി മാറിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.