തിരുവനന്തപുരം: കന്നുകാലികൾക്കും അവയുടെ ഉടമസ്ഥർക്കും വേണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഈ കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യവസായങ്ങൾ നടത്തുന്നതിൽ ചൈനയുടെ മാതൃകയാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഓഖി  ദുരന്തത്തിൽ നിന്നും പാഠമുൾക്കൊണ്ട് ഭാവിയിൽ ആവശ്യം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  എല്ലാവരെയും ഉൾകൊള്ളുന്ന സന്തുലിത വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധിയാണെന്നും ക്രമസമാധാന നില തകരാറിലായെന്നും കാണിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയതെങ്കിലും പ്രസംഗം തടസപ്പെടുത്തുന്ന നടപടികളിലേക്ക് കടന്നില്ല.  നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.