തിരുവനന്തപുരം: 15ാം കേരള നിയമസഭയിലെ (Kerala Assembly) സ്പീക്കർ തിരഞ്ഞെടുപ്പ് ആരംഭിച്ചു. എൽ.ഡി.എഫിനായി എം.ബി രാജേഷും, യു.ഡി.എഫിനായി. പി.സി വിഷ്ണുനാഥുമാണ് മത്സരിക്കുന്നത്.  നിലവിൽ എൽ.ഡി.എഫിന് 99 അംഗങ്ങളും യു.ഡി.എഫിന് 41 അംഗങ്ങളുമാണ് സഭയിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അംഗബലത്തിൻറെ അടിസ്ഥാനത്തിൽ  നോക്കിയാൽ എം.ബി രാജേഷിന് തന്നെയാണ് വിജയം. നാല് അംഗങ്ങളാണ് കഴിഞ്ഞ ദിവസം സത്യപ്രതിഞ്ജ ചെയ്യാതിരുന്നത്. ഇത് കൊണ്ട് തന്നെ 136 പേരാണ് ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക.


ALSO READ : Kerala COVID Update : ആശ്വാസമേകി ഇന്നത്തെ കോവിഡ് കണക്ക്, നാളുകൾക്ക് ശേഷം കേസുകൾ ഇരുപതിനായരത്തിന് താഴെ, ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിലേക്ക് താഴ്ന്നു


53 പേരാണ് നിയമസഭയിലെ പുതുമുഖങ്ങൾ. ബാലുശ്ശേരിയിൽ നിന്നുള്ള കെ.എം സച്ചിൻ ദേവാണ് നിയമസഭയിലെ ഏറ്റവും പ്രായ കുറഞ്ഞ അംഗം. ഉമ്മൻ ചാണ്ടിയാണ് ഏറ്റവും മുതിർന്ന നേതാവും.


ALSO READ : ബ്ലാക്ക്, വൈറ്റ് ഫം​ഗസുകൾക്ക് പുറമെ യെല്ലോ ഫം​ഗസും; രാജ്യം ആശങ്കയിൽ


20 വർഷത്തിന് ശേഷം വി എസ് അച്ചുതാന്ദനും പി സി ജോർജുമില്ലാത്ത നിയമസഭ എന്ന് പ്രത്യേകതയും 15-ാം നിയമസഭയ്ക്കുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.