തിരുവനന്തപുരം: എം.എൽ.എ മാരായ കെ.ടി ജലീലും ഉമ്മൻ ചാണ്ടിയും നിയമസഭയിൽ നിന്നും അവധി എടുക്കുന്നു. കാരണം വ്യക്ചമല്ല സഭാ സമ്മേളനത്തിൽ നിന്നും  വിട്ടു നിൽക്കാൻ അപേക്ഷ നൽകണമെന്നാണ് അപേക്ഷ. ഇന്നത്തെ സഭാ സമ്മേളനത്തിൽ ഇത് പരിഗണിക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കുറച്ചു നാളുകളായി നിയമ സഭയിൽ നിന്നും വിട്ട് നിൽക്കുന്ന പി.വി അൻവർ ഇതുവരെയു അപേക്ഷ ഒന്നും തന്നെ നൽകിയിട്ടില്ല. ഉമ്മൻ ചാണ്ടി മൂന്നാഴ്ച്ചത്തേക്കും കെ.ടി.ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധിക്ക് അപേക്ഷ നൽകിയത്.


ALSO READ: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്


എന്നാൽ പി.വി അൻവർ വിഷയത്തിൽ 60 ദിവസം വരെയും അപേക്ഷ നൽകാതെ സഭയിൽ നിന്നും വിട്ടു നിൽക്കാമെന്നാണ് സ്പീക്കറിൻറെ ഒാഫീസ് വ്യക്ചതമാക്കുന്നത്. നേരത്തെ പി.വി അൻവർ സഭയിലെത്താത്തത് വലിയ വിവാദമുണ്ടാക്കിയിരുന്നു.


അൻവറിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ നിലമ്പൂരിൽ യൂത്ത് കോൺഗ്രസ്സ് പരാതി നൽകിയിരുന്നു. പുതിയ സഭ സമ്മേളിക്കാൻ തുടങ്ങിയതിൽ പിന്നെ ആകെ അഞ്ച് ദിവസം മാത്രമാണ് പി.വി അൻവർ എം.എൽ.എ ഹാജരായിട്ടുള്ളത്. എല്ലാത്തവണയും അൻവർ വിദേശത്തായിരിക്കും.


ALSO READ: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം


ഇത് സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉയർത്തിയപ്പോൾ എപ്പോൾ സഭയിൽ വരണമെന്നത് തനിക്കറിയാമെന്നായിരുന്നു അൻവറിൻറ മറുപടി. എന്നാൽ ചട്ടപ്രകാരം അൻവറിന് ഇത്രയുമധികം അവധി നൽകാൻ പറ്റുമോ എന്നതിൽ ആരോപണമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.